നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകള്‍ എന്ന നിലയിലും നടിയായും അറിയപ്പെട്ട താരമാണ് വനിത. എന്നാല്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് നടന്‍ ആകാശിനെ വിവാഹം കഴിച്ച് വനിത കുടുംബിനിയായി. ഈ ബന്ധത്തില്‍ നടിയ്ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും അധികം വൈകാതെ ആകാശുമായി വേര്‍പിരിഞ്ഞു. ശേഷം നടി രണ്ട് തവണ കൂടി വിവാഹിതയായെങ്കിലും ഈ ബന്ധങ്ങളെല്ലാം പാതി വഴിയില്‍ തന്നെ അവസാനിച്ചു.
ഇടയ്ക്ക് ഒരു ലിവിംഗ് റിലേഷനും നടിയുടെ ജീവിതത്തിലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിലേഷന്‍ഷിപ്പുകളൊന്നും ശുഭകരമായിരുന്നില്ല. മാത്രമല്ല ഈ ബന്ധങ്ങളില്‍ നിന്നെല്ലാമായി രണ്ട് പെണ്‍കുട്ടികളും ഒരു മകനും നടിയ്ക്ക് ജനിച്ചു. മകന്‍ നടന്‍ ആകാശിനൊപ്പമാണ്. അതുപോലെ മൂത്തമകള്‍ വനിതയുടെ കൂടെ ചെന്നൈയിലാണ് താമസം. ആകാശുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഒരു ബിസിനസുകാരനെയാണ് വനിത രണ്ടാമതും വിവാഹം കഴിച്ചത്.
നിലവില്‍ മകള്‍ ജോവികയുടെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളുമായിട്ടാണ് വനിത മുന്നോട്ട് പോവുന്നത്. ഇടയ്ക്ക് ബിഗ് ബോസ് തമിഴില്‍ പങ്കെടുക്കുകയും ചെയ്തു. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിലൂടെയാണ് വനിത ഏറെ പ്രശസ്തയായത്. ഇതിന് ശേഷമാണ് നടി കൂടുതല്‍ വിമര്‍ശിക്കപ്പെട്ടതും.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ സീസണില്‍ മകള്‍ ജോവികയും ബിഗ് ബോസിലേയ്ക്ക് പോയിരുന്നു. അവിടെയും വ്യാപക വിമര്‍ശനം സ്വന്തമാക്കിയാണ് താരപുത്രി പുറത്തേയ്ക്ക് വരുന്നത്. ഇപ്പോഴിതാ ജോവികയുടെ അച്ഛനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വനിതയുടെ രണ്ടാം ഭര്‍ത്താവ്. ഇപ്പോള്‍ നടിയുടെ രണ്ടാമത്തെ ഭര്‍ത്താവ് രാജയുടെ ഒരു ഓഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
വനിതയുടെ മകള്‍ ജോവിക തന്റെ മകളല്ലെന്നും ആകാശിന്റെയുമല്ലെന്നാണ് രാജ പറയുന്നത്.
‘2012ല്‍ ഞാനും വനിതയും തമ്മില്‍ വേര്‍പിരിഞ്ഞു. അന്ന് എന്റെ മകള്‍ക്ക് 3 വയസ്സായിരുന്നു പ്രായം. ആ സമയം വനിത കുട്ടിയെ എന്റെ കൂടെ വിട്ടു. എന്നാല്‍ ബിഗ് ബോസില്‍ പോയിട്ട് അവള്‍ നല്ലൊരു അമ്മ എന്ന നിലയിലാണ് സംസാരിച്ചത്. സത്യത്തില്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്.
എന്റെ കുട്ടിയുടെ വിദ്യാഭ്യാസം തകര്‍ത്തത് വനിതയാണ്. മാത്രമല്ല ജോവിക എന്റെ മകളല്ല. ആകാശിനും മകളില്ല. ഐടിയില്‍ ജോലി ചെയ്തിരുന്ന അരുണിന്റെ മകളാണ് ജോവിക എന്നാണ് രാജയുടെ വാദം’.