വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എന്റെ തിരിച്ചുവരവിൽ അത് സംഭവിക്കണം; ജ്യോതിക

വര്‍ഷങ്ങള്‍ക്കുശേഷമുള്ള നടി ജ്യോതികയുടെ തിരിച്ചുവരവില്‍ താരത്തിന് ഒരു നിശ്ചയദാര്‍ത്ഥ്യമുണ്ട്. അത് തന്റെ മക്കളുടെ കാര്യത്തിലാണ്. ഞാന്‍ അവരെ വാട്ടില്‍ വിട്ടിട്ടാണ് അഭിനയരംഗത്തേക്ക് വരുന്നത്. അപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന ജ്യോതിക 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ജ്യോതിക തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ ഒക്കെയും പുരുഷാധിപത്യ ആശയങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്നവയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പൊന്‍മകള്‍ വന്താള്‍’ ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുകയാണ്. എന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് കുട്ടികളുണ്ട്, അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ജീവിതത്തിന്റെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ചങ്ങാതിമാരുണ്ട് ജോലി ചെയ്യുന്നവരും, അല്ലാത്തവരുമെല്ലാം. ഞാനിപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നമ്മള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്ക് ഇപ്പോഴും ആ പിന്തുണ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരത്തിലുള്ള സിനിമകള്‍ ലഭിച്ചതും എന്റെ ഭാഗ്യമാണ്,’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.

സിനിമാ മേഖലയിലും സമൂഹത്തിലും ഇപ്പോഴും സ്ത്രീപക്ഷ സിനിമകളെ വിലകുറച്ച് കാണുന്ന പ്രവണതയുണ്ടെന്ന് ജ്യോതിക പറയുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. വലിയ ഒരു സിനിമയുടെ ഭാഗമാകാനല്ല, മറിച്ച് താന്‍ ആ ചിത്രത്തിന്റെ ഭാഗമാകുമ്‌ബോള്‍ ആ സിനിമ വലുതാകുന്നുണ്ടോ എന്നതാണ് ഒരു തിരക്കഥ തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.

സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ‘പൊന്‍മകള്‍ വന്താള്‍’ എന്ന ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Noora T Noora T :