അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു, അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, രണ്ടാഴ്ചത്തെ റേഡിയേഷനിലൂടെ മാറ്റാൻ കഴിയും; സംവിധായകൻ ജോസ് തോമസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്. അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു.

ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. എന്നാൽ ഇപ്പോഴിതാ ചില മാധ്യമങ്ങളിൽ അദ്ദേഹത്തിന്റേതായി പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്ന് പറയുകയാണ് സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.

ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.

രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.

മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.

ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്.

85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു.

ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ്‌ മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം. ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും.

മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി.

മോഹൻലാൽ സ്നേഹപൂർവ്വം എന്റെ ഇച്ചാക്കയ്ക്ക് വേണ്ടി, എന്റെ ഭാര്യക്ക് വേണ്ടി ആണ് ഞാൻ മലകയറിയത് എന്ന് പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സാധാരണ ജനങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രാർത്ഥന ഉണ്ടല്ലോ അതും മമ്മൂട്ടിക്ക് ഫലിക്കട്ടെ. രോഗം എന്ന് പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. രോഗം എന്നത് ഒരു വ്യക്തിക്ക് സ്വാഭാവികമാണ് എന്നും അ​ദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം സംവിധായകൻ അഖിൽ മാരാരും ഇതേ കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ….മറുനാടൻ മലയാളിയിൽ ആണ് ആദ്യം ഇത്തരം വാർത്ത വരുന്നത്. ആ വാർത്തയ്ക്കു പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് മമൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് ഷാജൻ സ്‌കറിയയ്ക്കുള്ള ശത്രുത…

വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്… മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു..

73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി.. അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്തു.. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.. അത് ടെസ്റ്റ്‌ ചെയ്തു.. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി. ലാലേട്ടനും നയൻതാര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം…

എപ്പോൾ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു… ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്… ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാർത്ഥനകൾ എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളു‌ടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.

അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.

ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.

90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡുനോ ഡെന്നിസ്.

Vijayasree Vijayasree :