ഒരിക്കലും കാണാത്ത അയാൾക്കൊപ്പം ഒളിച്ചോടി! ജോമോൾക്ക് പിന്നീട് സംഭവിച്ചത്? രക്ഷകനായത് സുരേഷ് ഗോപി!

മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ജോമോൾ. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും സിനിമയിലും ചാനൽ പരിപാടികളിലുമായി ഇന്ന് സജീവമാണ് താരം. ചന്ദ്രശേഖറുമായുള്ള പ്രണയത്തെക്കുറിച്ചും ഒളിച്ചോടി വിവാഹിതരായതിനെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. ജോമോളുടെ വാക്കുകൾ ഇങ്ങനെ.

പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ജോമോളും ചന്തുവും. തമ്മിൽ കാണാതെ പ്രണയിച്ച ഇവരുടെ ഒളിച്ചോട്ടം ഡിസംബർ 31നായിരുന്നു. തുടർന്ന് ജനുവരി ഒന്നിനായിരുന്നു വിവാഹം. അന്ന് കേരളത്തിൽ നിന്നും മുങ്ങിയ ഇവർ പൊങ്ങിയത് ബോംബൈയിലായിരുന്നു. സുരേഷ് ഗോപിയോടായിരുന്നു അന്ന് വീട്ടുകാർ വിഷമം പറഞ്ഞത്. മാത്രമല്ല ഞങ്ങൾക്ക് പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു.

എന്നാൽ ഞങ്ങൾ ചെന്നൈയിലാണ് പോയതെന്ന് കരുതി ചെന്നൈ എയർപോർട്ടിലേക്ക് അദ്ദേഹം വിളിച്ചിരുന്നു. രണ്ടുപേർ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും അദ്ദേഹം എയർപോർട്ടിൽ വിളിച്ച് പറഞ്ഞു. അയാം ഇൻ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാൻ പോയത്. പക്ഷേ, ഞാൻ ബോംബെയിലേക്കാണ് പോയത്. പിന്നെ കല്യാണം കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു.

അതേസമയം 2002-ലാണ് ജോമോൾ വിവാഹിതയായത്. ചന്ദ്രശേഖര പിള്ളയാണ് ജോമോളിന്റെ ഭർത്താവ്. മക്കൾ- ആര്യ, ആർജ. മകൾ ആര്യയുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനായി എത്തിയ ജോമോളുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vismaya Venkitesh :