മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ജോമോൾ. വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്നെങ്കിലും വീണ്ടും നടി തിരിച്ചെത്തി. ഇപ്പോൾ സ്റ്റേജ് പരിപാടികളും, അഭിനയവും ഒക്കെയായി നിറയുകയാണ് ജോമോൾ.
കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ മ്യൂസിക്കൽ വൈഫ് എന്ന ഷോയിലും എത്തിയിരുന്നു. ആ പരിപാടിയിൽ നടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
തന്റെ സിനിമ ജീവിത വിശേഷങ്ങൾ കുറിച്ച് സംസാരിക്കവെയാണ് നടൻ വിനീത് കുമാറിനെ കുറിച്ച് വാചാലയായത്. വടക്കൻ വീരഗാഥ, അനഘ ,എന്നീ ചിത്രങ്ങൾ കഴിഞ്ഞ് 26 വർഷങ്ങൾക്ക് ശേഷം കെയർ ഫുൾ എന്ന ചിത്രത്തിലും വിനീത് കുമാറും ജോമോളും ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ സംഭവിച്ച കഥയാണ്.
ഇവർ രണ്ട് പേരും വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിവരാണ്. അന്ന് തന്റെ സ്വഭാവം കുറച്ച് ടെറർ ആയിരുന്നെന്നും തന്നെ വിനീതിന് പേടിയായിരുന്നെന്നുമാണ് ജോമോൾ പറയുന്നത്. സിനിമയിൽ തങ്ങൾ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്.
മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം, ഇനി ഇവൾ ശരിക്കും തന്റെ തലയിലാവുമോ, ഭാവിയിൽ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നു എന്നാണ് ഒരു ചിരിയോടെ ജോമോൾ ഓർത്തെടുത്തത്.