‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’; വിമര്‍ശനവുമായി ജോളി ചിറയത്ത്

കഴിഞ്ഞ ദിവസമായിരുന്നു കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങ്. ഇപ്പോഴിതാ ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമര്‍ശനത്തോടെയാണ് ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനും പങ്കുവെച്ചത്.

തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. സരയു അടക്കമുള്ള നടിമാരും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

കേരളീയത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അശ്ലീലമാണെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. കാലം പുരോഗമിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ ആയി. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായാണ് തനിക്ക് തോന്നുന്നത് എന്നാണ് ജോളി ചിറയത്ത് പറഞ്ഞത്.

സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമില്‍ പോലും ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര അറ്റത്താണ്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോള്‍ നമുക്കിനി ആരെയാണ് വിമര്‍ശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകള്‍ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകള്‍ ചെയ്യേണ്ടത്? അതു ചൂണ്ടിക്കാണിക്കമെന്നു എനിക്കു തോന്നി.

മന്ത്രിമാരായ ആര്‍. ബിന്ദുവും വീണ ജോര്‍ജും നടിയും നര്‍ത്തകിയുമായ ശോഭനയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നുവെങ്കിലും പുരുഷ പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ജോളി ചിറയത്ത് പങ്കുവച്ച ചിത്രവും ക്യാപ്ഷനും വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിയൊരുക്കിത്.

ഉദ്ഘാടനവേദിയില്‍ മന്ത്രി ആര്‍.ബിന്ദുവും നടിയും നര്‍ത്തകിയുമായ ശോഭനയും സന്നിഹിതരായിരുന്നുവെങ്കിലും പുരുഷന്മാരായിരുന്നു ഭൂരിഭാഗവും. ജോളി ചിറയത്ത് പങ്കുവച്ച ചിത്രവും അടിക്കുറിപ്പും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. നടി സരയു അടക്കം നിരവധി പേര്‍ ചിത്രവും അടിക്കുറിപ്പും പങ്കുവച്ചു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ജോളി ചിറയത്ത് സിനിമയിലെത്തിയത്. ആട് 2, കൂടെ, ജൂണ്‍, വികൃതി, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :