നടൻ ജോണ്‍ വിവാഹിതനാകുന്നു; വധു ഹെപ്സിബ!

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ശ്രദ്ധ താരമാണ് ജോൺ .അഭിനയിച്ച ഓരോ ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു . ഓരോ ചിത്രങ്ങളിലും വില്ലൻ കഥാപാത്രത്തെ വളരെ മനോഹരമായാണ് ജോൺ ചെയ്തിരുന്നത് . ഓരോ വില്ലത്തരത്തിനും അതിന്റെതായ ലുക്ക് ജോൺ കാത്തു സൂക്ഷിച്ചിരുന്നു .

പ്രണയ സുന്ദര നിമിഷങ്ങളെ കല്യാണക്കുറിമാനമാക്കി ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്. ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജോൺ കൈപ്പള്ളിലാണ് വിവാഹിതനാകാൻ ഒരുങ്ങുന്നത്. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു.

ജോണിന്റേയും ഹെഫ്സിബയുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയാണ് ഇരുവരുടേയും പ്രണയ നിമിഷങ്ങളെ ക്യാമറക്കുള്ളിലാക്കിയത്. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിചിരുന്നു .കൂടാതെ സോഷ്യൽ മീഡിയയയിലൂടെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയിതു.

ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ജോൺ.കുറഞ്ഞ സിനിമകളിലൂടെ ഒരുപിടി പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് ജോൺ. കൂടാതെ യുവ സുന്ദരനും ആയിരുന്നു. ഇപ്പോളിതാ മലയാള സിനിമ ലോകത്തെ മറ്റൊരു യുവ നടനും കൂടെ വിവാഹം ചെയ്യാൻ പോകുകയാണ്.

john kaippallil marriage

Sruthi S :