ബോളിവുഡ് സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധയനാണ് ജോൺ എബ്രഹാം. താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. താരം പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേദ റിലീസിന് ഒരുങ്ങുകയാണ്. യഥാർഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിഖിൽ അധ്വാനിയാണ് ചിത്രം സംവിധാനം ചെയ്തത്.
ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. മേജർ അഭിമന്യു തർവാൻ എന്ന വേഷത്തിലാണ് ജോണി എബ്രഹാം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്.
ജോൺ എബ്രഹാം തുടർച്ചയായി ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവത്തകന്റെ ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു സിനിമ കണ്ടോ എന്ന് മാധ്യമപ്രവർത്തകനോട് നടൻ ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിന് സിനിമയുടെ ട്രെയിലർ കണ്ടു എന്നായിരുന്നു ഇയാളുടെ മറുപടി.
ഇതോടെയാണ് താരത്തിന് ദേഷ്യം വന്നത്. ‘സിനിമ കണ്ടശേഷം മാത്രം വിധിയെഴുതൂ. അതുകഴിഞ്ഞാൽ ഞാൻ നിങ്ങൾക്കുള്ളതാണ്. നിങ്ങൾക്ക് എന്തും പറയാമെന്നും എന്നാൽ നിങ്ങൾ തെറ്റാണെങ്കിൽ തിരിച്ച് ഞാൻ നിങ്ങളെ വലിച്ചുകീറുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
ഇത് വളരെ മനോഹകരമാണ് വളരെ വൈകാരികമായ സിനിമയാണ്. നിങ്ങൾക്ക് സിനിമകണ്ടു കഴിഞ്ഞാൽ ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാകും. എഡിറ്റ് ചെയ്യുന്ന സമയത്ത് കണ്ടപ്പോൾ എന്നെ വല്ലാതെ സ്പർശിച്ചെന്നും നിങ്ങളുടെ കണ്ണുകൾ നിറയുമെന്നും താരം കൂട്ടിച്ചേർത്തു.