പായിപ്പാട് സമരം ഗൂഢമായി സംഘടിപ്പിക്കപ്പെട്ടത്; സംവിധായകൻ ജോണ്‍ ഡിറ്റോ

കഴിഞ്ഞ ദിവസം കോട്ടയത്ത് പായിപ്പാടിൽ ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു.
തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തിൽ ബംഗ്ളാദേശി – റോഹിങ്ക്യന്‍ ആളുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ സംവിധായകനായ ജോണ്‍ ഡിറ്റോ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്

കുറിപ്പിന്റെ പൂര്‍ണരൂപം…………………………….

പായിപ്പാട്ടെ സമരത്തില്‍ ബംഗ്ലാദേശീ ഗന്ധം.റോഹീങ്കന്‍ ടച്ച്‌ സ്പഷ്ടം.

പിന്നിലാരെന്ന് മനസ്സിലായെന്ന് ബഹു:കളക്റ്റര്‍ സുധീര്‍ ബാബു..

ഇത് ഗൂഢമായി സംഘടിപ്പിക്കപ്പെട്ടതാണ്.
രാജ്യ വിരുദ്ധമാണ്.
കേരളത്തില്‍ CAA വിരുദ്ധ സമരം അതിഥി തൊഴിലാളികള്‍ നടത്തിയ പായിപ്പാട്ടിലാണ്
ലോക്ക് ഡൗണ്‍ തെറ്റിച്ച്‌ പ്രത്യക്ഷ സമരം ചെയ്തിരിക്കുന്നത്. ആരാണിവരെ Sponടor ചെയ്തിരിക്കുന്നതെന്നു വരും ദിനം മനസ്സിലാകും.
ഡല്‍ഹിയിലെ പലായനവുമായി താരതമ്യപ്പെടുത്തരുത്.
കാരണം അവിടെ അശരണരായവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട് പലായനം ചെയ്യുകയായിരുന്നു. ഇവിടെ തെരുവിലിറങ്ങി നിയമം ലംഘിക്കുകയാണ്.
ഇവിടെ അപകടം തന്നെയെന്ന സൂചനയുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ്
സമരത്തെ അടിച്ചൊതുക്കുക തന്നെ വേണം.
ഭക്ഷണവും സൗകര്യങ്ങളും നല്‍കിപ്പോരുന്നുണ്ട്.

johan ditto

Noora T Noora T :