അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഷൈലോക്ക് മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. അജയ് മമ്മൂട്ടി കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്
ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ ഷൈലോക്കിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്

‘സ്നേഹിതരെ ഒരു സിനിമ നിര്‍മിക്കുക, വിതരണം ചെയ്യുക വിജയിക്കുക എല്ലാം ദൈവാനുഗ്രഹം ആയി കരുതുന്ന ആളാണ് ഞാന്‍. ദൈവം കേരളത്തിലെ നല്ലവരായ പ്രേക്ഷകരിലൂടെ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം. നമ്മുടെ സിനിമ ഷൈലോക്ക് വിജയകരമായി മുന്നോട്ട് പോകുകയാണ്. ഇനിയും കാണാത്തവര്‍ അടുത്തുള്ള തിയേറ്ററില്‍ പോയി കാണുക. ഈ മഹാവിജയത്തില്‍ പങ്കുകാരാകുക.’ ജോബി ജോര്‍ജ് കുറിച്ചു.

ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അണിനിരക്കുണ്ട്
Joby George