ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു; ജിയോ ബേബി

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജിയോ ബേബി. ഇപ്പോഴിതാ ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ തനിക്ക് ഭയം തോന്നുന്നു എന്ന് സംവിധായകന്‍ ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേല്‍ സെന്‍സറിങ് നടക്കുന്നു എന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് എന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പേരിലും അല്ലാതെയും മിക്കപ്പോഴും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഏറ്റുവാങ്ങേണ്ടി വരാറുള്ള ആളാണ് ജിയോ ബേബി. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘കാതല്‍ ദി കോര്‍’ എന്നീ സിനിമകള്‍ക്കും ജിയോ ബേബിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ വ്യത്യസ്തമായ കഥ ആയിട്ടുപോലും ‘കാതല്‍’ ആളുകളുടെ ഹൃദയം കവര്‍ന്നു. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ജ്യോതികയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദ്‌നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Vijayasree Vijayasree :