സെന്‍സറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകര്‍ കാട്ടിത്തരും; ജിയോ ബേബി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ജിയോ ബേബി. ഇപ്പോഴിതാ ഭരണകൂടം സിനിമയെ ഭയപ്പെടുന്നു എന്നതിന് തെളിവാണ് സെന്‍സറിങ് എന്ന് സംവിധായകന്‍ ജിയോ ബേബി. ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍സറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണ്. സെന്‍സറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകര്‍ കാട്ടിത്തരും. സിനിമയ്ക്ക് മാത്രം സെന്‍സറിങ് ഏര്‍പ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.

അതേസമയം, ഒടിടിയുടെ വരവ് സെന്‍സറിങ്ങിന് പരിഹാരമാകുമെന്ന പൊതുധാരണ ശരിയല്ലെന്ന് ഓപ്പണ്‍ ??ഫോറത്തില്‍ പങ്കെടുത്ത മറ്റൊരു സംവിധായകനായ കെ.എം.കമല്‍ പറഞ്ഞു. സിനിമ മാത്രമല്ല, നമ്മുടെ അഭിപ്രായങ്ങള്‍ വരെ സെന്‍സറിങ്ങിന് വിധേയമാകുന്നുണ്ട്. ഒടിടി വന്നപ്പോള്‍ സെന്‍സറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണയാണ്. ഇന്‍ ഹൗസ് ആയി ഏറ്റവുമധികം സെന്‍സര്‍ഷിപ്പ് നേരിടുന്നത് ഒടിടിയിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെന്‍സറിങ് വരുമെന്ന ആശങ്കയാണ് സംവിധായകന്‍ മനോജ് കാന ഓപ്പണ്‍ ഫോറത്തില്‍ പങ്കുവെച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അജു കെ. നാരായണന്‍ എന്നിവരും പങ്കെടുത്തു.

Vijayasree Vijayasree :