മോഹൻലാലുമൊത്തുള്ള റാം ഉപേക്ഷിച്ച് ജിത്തു ജോസഫ്? സംവിധായകൻ പറയുന്നു

മോഹൻലാലുമൊത്തുള്ള റാം എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്. ലോക്ഡൗണും കോവിഡ് ഭീഷണിയും മാറിക്കഴിഞ്ഞാൽ വിദേശത്ത് വച്ച് നടക്കേണ്ട സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും
ദൃശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണ് റാം. തൃഷയാണ് ചിത്രത്തിൽ നായിക.

‘കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിറയെ ഫോൺകോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. മോഹൻലാലിനൊത്തുള്ള റാം സിനിമ ഉപേക്ഷിച്ച് പുതിയ സിനിമയ്ക്ക് പദ്ധതിയൊരുക്കുകയാണോ എന്നാണ് ഇവർക്ക് അറിയേണ്ടത്. കോവിഡ് പ്രതിസന്ധിമൂലം റാമിന്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ലോക്ഡൗണും കോവിഡ് ഭീഷണിയും മാറിക്കഴിഞ്ഞാൽ യുകെ, ഉസ്ബെക്കിസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ചിത്രീകരണം ഉണ്ടാകും.’

ലോകത്തു തന്നെ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെയാകും ഷൂട്ട് ആദ്യം തുടങ്ങാനാകുക. ആ സാഹചര്യം മനസ്സിലാക്കി ഞാനിപ്പോൾ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അത് പൂർണമായും കേരളത്തിൽ തന്നെ ചിത്രീകരിക്കുന്ന സിനിമയാണ്. എന്നാല്‍ ഈ കാരണം കൊണ്ട് റാം സിനിമ ഉപേക്ഷിച്ചു എന്ന് വിചാരിക്കരുത്. സാഹചര്യങ്ങൾകൊണ്ട് താൽക്കാലികമായി കുറച്ച് താമസം വന്നു എന്നു പറയുന്നതാകും ശരി.’–ജീത്തു പറഞ്ഞു.

Noora T Noora T :