ഫഹദ് ഫാസിലിന് ഒറ്റ രാത്രി കൊണ്ട് അത് സംഭവിച്ചു ; ഞെട്ടിത്തരിച്ച് ജിസ് ജോയ്

ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രം. അല്ലു അര്‍ജുനെ കൂടാതെ ചിത്രത്തിലെ വില്ലനായി ഫഹദ് ഫാസിലും ഈ സിനിമയിലുണ്ടായിരുന്നു. അല്ലു അര്‍ജുന്റെ ആര്യ എന്ന സിനിമ മുതല്‍ പുഷ്പ വരെ നടന് മലയാളത്തില്‍ ശബദം കൊടുത്തത് സംവിധായകന്‍ ജിസ് ജോയ് ആയിരുന്നു. ഇപ്പോഴിതാ ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.

പുഷ്പ ആദ്യ ഭാഗത്തേക്കാൾ പുഷ്പ 2വില്‍ ഫഹദ് ഫാസിലിന് കുറേകൂടെ സ്‌ക്രീന്‍ സ്പേസുണ്ടെന്നും ഫഹദ് അത് വളരെ നന്നായി ചെയ്തിട്ടുമുണ്ടെന്നും ജിസ് ജോയ് പറയുന്നു. ആദ്യ ഭാഗത്തില്‍ ഉള്ള ഭാഗം ഗംഭീരമായപ്പോൾ സ്‌ക്രീന്‍ സ്പേസ് ഒരുപാടുള്ള പുഷ്പ രണ്ടാം ഭാഗത്തിൽ അതിഗംഭീരമാക്കിയെന്നും ഫഹദ് പറയുന്നു.

കൈ എത്തും ദൂരത്ത് എന്ന സിനിമ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ തന്നെ എനിക്ക് ഫഹദിനെ അറിയുന്നതാണെന്ന് ജോയ് പറഞ്ഞു. പുഷ്പ 2വില്‍ മിനിമം 1000 ആളുകളുള്ള സീനൊക്കെയുണ്ട്. അതില്‍ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്തത് ഫഹദാണെന്നും അപ്പോള്‍ അന്നത്തെ ഫഹദിനെ അറിയുന്ന തന്നെ പോലെയുള്ള ആളുകള്‍ക്ക് അത് വലിയ അത്ഭുതമാണെന്നും ജോയ് വാചാലനായി.

അതേസമയം തന്നെ പുഷ്പ 2 ലെ അഭിനയം കണ്ടാൽ അയാള്‍ അല്ല ഇയാളെന്ന് തോന്നും. കാരണം ആ ഫഹദാണ് ഇതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ജോയ് വിശദീകരിച്ചു. ഫഹദിന് വളരെ കാര്യമായിട്ട് ഒരു രാത്രി കൊണ്ട് എന്തോ ബ്ലസിങ് സംഭവിച്ചിട്ടുണ്ടെന്നും അല്ലാതെ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റില്ലെന്നും ജിസ് ജോയ് ആശ്ചര്യത്തോടെ പറയുന്നു.

Vismaya Venkitesh :