അവർ കയ്യും കാലും പിടിച്ചപ്പോൾ സഹായിച്ചിട്ടുണ്ട്, പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ; ഹൈബ്രിഡ് ക ഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനെത്തി ജിന്റോ

ആലപ്പുഴയിലെ ഹൈബ്രിഡ് ക ഞ്ചാവ് കേസിൽ ബിഗ് ബോസ് സീസൺ 5 താരം ജിന്റോയ്ക്ക് എക്സൈസ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയിരുന്നത്. തുടർന്ന് ഇപ്പോഴിതാ ചോദ്യം ചെയ്യലിനു ഹാജരായിരിക്കുകയാണ് ജിന്റോ. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുൽത്താനയുമായി ജിന്റോ സാമ്പത്തിക ഇടപാട് നടത്തിയെന്ന വിവരത്തെ തുടർന്നാണ് ജിന്റോയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

തസ്ലീമ സുൽത്താനുമായി ജിന്റോ നടത്തിയ ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് എക്സൈസ് സംഘത്തിന്റെ നീക്കം. തസ്‌ലിമയുമായി വെറും പരിചയമാത്രമാണ്. അവർ കയ്യും കാലും പിടിച്ചപ്പോൾ സഹായിച്ചിട്ടുണ്ട്. എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഒരുപാട് സ്വപ്നങ്ങളുണ്ടെന്നും ദയവായി തനിക്ക് വ്യാജ ഇമേജ് നൽകരുത്.

അവർ കയ്യും കാലും പിടിച്ചപ്പോൾ സഹായിച്ചിട്ടുണ്ട്. അച്ഛൻ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തിട്ടുണ്ട്. അത്ര മാത്രം ബന്ധമെ അവരുമായി തനിക്കുള്ളൂ. അറസ്റ്റ് ചെയ്തുവെന്ന വ്യാജപ്രചരണം പോലും ചിലർ നടത്തിയതായും ജിന്റോ പറഞ്ഞു. ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല.

നിയമപരമായി താൻ ഇതെല്ലാം നേരിടുമെന്നും ജിന്റോ കൂട്ടിച്ചേർത്തു. പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ. വന്നു കഴിഞ്ഞ് എല്ലാം പറയാം, കുറേ പറയാനുണ്ട് എനിക്ക്,” എന്നാണ് എക്സൈസ് ടീമിനു മുന്നിൽ ഹാജരാവാൻ എത്തിയ ജിന്റോ മീഡിയയോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോ, ശ്രീനാഥി ഭാസി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായാണ് വിവരം.

Vijayasree Vijayasree :