പ്രമുഖ ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു

പ്രമുഖ ഒഡിയ നടിയായ ഝരണ ദാസ്(77)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 1945ല്‍ ജനിച്ച ഝരണ ഓള്‍ ഇന്ത്യ റേഡിയോയില്‍ ബാലതാരമായാണ് കരിയര്‍ ആരംഭിക്കുന്നത്.

ശ്രീ ജഗന്നാഥ്. നാരി, അദിനമേഘ, പൂജഫുല, അഭിനേത്രി ഹീര നെല്ല തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒഡിയ സിനിമയ്ക്കു നല്‍കിയ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജയദേവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു നടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുന്നത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും അനുശോചനം അറിയിച്ചു.

Vijayasree Vijayasree :