പുരുഷന്മാരുടെ കാര്യത്തിൽ അമ്മയ്ക്ക് എന്നെ തീരെ വിശ്വാസമില്ലായിരുന്നു – ജാൻവി കപൂറിന്റെ വെളിപ്പെടുത്തൽ .

എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയായിരുന്നു ശ്രീദേവി . അവരുടെ മരണം സിനിയമ ലോകത്ത് ഏല്പിച്ച ആഘാതം ചെറുതല്ല . അമ്മയുടെ മരണ ശേഷം സിനിമയിൽ അരങ്ങേറ്റം കുറിച്ച ജാൻവി കപൂർ ശ്രീദേവിയുടെ ഓർമ്മകൾ പങ്കു വക്കുകയാണ്.

ഒരു കാര്യത്തില്‍ അമ്മയ്ക്ക് തന്നെ തീരെ വിശ്വാസമില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ വരനെ തിരഞ്ഞെടുത്ത് നല്‍കണമെന്ന് അമ്മ ശ്രീദേവി ആഗ്രഹിച്ചിരുന്നുവെന്നും ജാന്‍വി കപൂര്‍. തന്റെ സുഹൃത്തുക്കളെ കുറിച്ചും വിവാഹസ്വപ്‌നങ്ങളെ കുറിച്ചുമൊക്കെ അമ്മയോട് പങ്കുവെയ്ക്കുമായുന്നെന്നും ജാന്‍വി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിവാഹ സ്വപിനങ്ങളെ കുറിച്ച്‌ ജാന്‍വി മനസ്സു തുറന്നത്.

‘പുരുഷന്‍മാരെ കുറിച്ചുള്ള എന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്നും അതുകൊണ്ട് തന്നെ എനിക്കുള്ള വരനെ തിരഞ്ഞെടുക്കുമെന്ന് അമ്മ പറഞ്ഞിരുന്നു. അതിനായി അമ്മ പറഞ്ഞ കാരണം ഞാന്‍ വളകെ വേഗത്തില്‍ സ്‌നേഹിക്കപ്പെടുന്ന പ്രകൃതമാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ വിശ്വാസമില്ലെന്നും എനിക്ക് പറ്റിയ പങ്കാളിയെ അമ്മ തന്നെ തിരഞ്ഞെടുത്ത് നല്‍കുമെന്നുമാണ്.’

പക്ഷെ ജാന്‍വിയുടെ വിവാഹ സ്വപ്‌നങ്ങള്‍ പൂവണിയും മുന്‍പേ, മകളുടെ ആദ്യ ബോളിവുഡ് ചിത്രം പുറത്തു വരുന്നതിനു മുന്‍പേ ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞു. 2018 ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ മരണം.

ജീവിത പങ്കാളിയെ കുറിച്ചുള്ള സ്വപ്നത്തേ കുറിച്ച്‌ ജാന്‍വി പറയുന്നതിങ്ങനെ,

വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാകണമെന്നും എക്‌സൈറ്റ് ചെയ്യിക്കാന്‍ കഴിവുള്ളവനാകണമെന്നുമാണ്. നന്നായി തമാശ പറയുന്ന അത്പോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

വിവാഹത്തിന് കാഞ്ചിപുരം പട്ടുസാരിയാവും ധരിക്കുക, തിരുപ്പതിയില്‍ വച്ച്‌ വളരെ പരമ്ബരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം. ഫാന്റസികളെ ഒഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്‌ലിയും സാമ്ബാറും അടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകുമെന്നും ജാന്‍വി വ്യക്തമാക്കുന്നു.

jhanvi kapoor about sridevi

Sruthi S :