നടിയാകാൻ വേണ്ടി ഞാൻ അമ്മക്ക് മുൻപിൽ ഒരുപാട് കെഞ്ചി, തർക്കിച്ചു, കരഞ്ഞു ;അമ്മയപ്പോൾ പറഞ്ഞത് നീ കരയുന്നത് കാണാൻ രസമുണ്ടെന്നാണ് – ജാൻവി കപൂർ

അമ്മ ശ്രീദേവി കപൂറിന്റെ തനി പകർപ്പായി മാറുകയാണ് ജാൻവി കപൂർ. അഭിനേത്രി ആയ അമ്മയുടെയും സിനിമാക്കാരനായ അച്ഛന്റെയും മകൾക്ക് അഭിനയം രക്തത്തിൽ കലർന്നതാണ് . ദഡക്ക് എന്ന ചിത്രത്തിലാണ് ജാൻവി അരങ്ങേറ്റം കുറിച്ചത് . എന്നാൽ സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല തനിക്കെന്നു തുറന്നു പറയുകയാണ് ജാൻവിയിപ്പോൾ .

ഓര്മ വച്ച നാൾ മുതൽ അഭിനയിക്കണം എന്നത് സ്വപ്നമായിരുന്നു. മുതിർന്നപ്പോൾ അമ്മയോട് ആ ആഗ്രഹം പറഞ്ഞു. പക്ഷെ ‘അമ്മ അത് അംഗീകരിച്ചില്ല. പറ്റില്ല എന്ന് തന്നെയാണ് പറഞ്ഞത്. അമ്മയുടെ കാഴ്ചപ്പാടിൽ ഖുശി ആയിരുന്നു സിനിമക്ക് അനുയോജ്യ . ഒട്ടേറെ വാക്ക് തർക്കം ഉണ്ടായി.

ഒടുവിൽ എനിക്ക് കരയേണ്ടി വന്നു. ഞാൻ കരഞ്ഞപ്പോൾ ‘അമ്മ പറഞ്ഞത് ‘ നീ കരയുന്നത് കാണാൻ ഭംഗിയുണ്ട്. ഒരു അഭിനേതാവിനു അത് യോജിക്കും എന്നാണ്. അപ്പോൾ ഞാൻ പറഞ്ഞു ഒരു നടി എന്ന നിലയിൽ അല്ല ‘അമ്മ എന്റെ ഫീലിങ്ങ്സ് മനസിലാക്കേണ്ടത് എന്ന്.

ഒടുവിൽ ‘അമ്മ സമ്മതിച്ചു. അങ്ങനെയാണ് ദഡക്ക് സംഭവിക്കുന്നത്. ദഡാക്കിന്റെ സെറ്റിൽ എപ്പോളും ജാൻവിക്കൊപ്പം ശ്രീദേവിയും ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മകളുടെ ആദ്യ ചിത്രം പോലും കാണാൻ സാധിക്കാതെ ശ്രീദേവി യാത്രയായി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ജാൻവി സിനിമ സെറ്റിലേക്ക് വളരെ പ്രഫഷണൽ ആയി തന്നെ തിരികെയെത്തി.

jhanvi kapoor about sreedevi kapoor

Sruthi S :