കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ഉപേക്ഷിച്ച ചിത്രം ഏറ്റെടുത്ത ജയസൂര്യ നേരിട്ടത് വൻ പരാജയം !!

കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ഉപേക്ഷിച്ച ചിത്രം ഏറ്റെടുത്ത ജയസൂര്യ നേരിട്ടത് വൻ പരാജയം !!

നായകനായും പ്രതിനായകനായും സപ്പോർട്ടിങ് റോളിലുമെല്ലാം തിളങ്ങിയ നടനാണ് ജയസൂര്യ. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ യുവ താരങ്ങളിൽ ജയസൂര്യയോളം ധൈര്യമുള്ളവർ വേറെ ചുരുക്കമാണ്.

എന്നാൽ തിരഞ്ഞെടുപ്പിൽ ചിലപ്പോളൊക്കെയും ജയസൂര്യക്ക് പാളിച്ചകൾ പറ്റാറുണ്ട്. മലയാളത്തിന്റെ സൂപ്പർ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ ഒരു ചിത്രം തിരഞ്ഞെടുത്തത്‌ തെറ്റാണെന്ന് ആ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ്‌ പരാജയത്തോടെ മാത്രമായിരിക്കും ജയസൂര്യയ്ക്ക്‌ മനസിലായത്‌.

ജയസൂര്യ, പിയ ബാജ്പയ് എന്നിവരെ നായകനും നായികയുമാക്കി പ്രീയദർശൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ആമയും മുയലും. ജയസൂര്യയും പ്രീയദർശനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.

സൂപ്പർഹിറ്റുകളുടെ മേക്കർ എന്നറിയപ്പെടുന്ന പ്രീയന്റെ സിനിമയിൽ ജയസൂര്യ നായകനായി എത്തിയപ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറുകയായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ആമയും മുയലും ബോക്സോഫീസിൽ പരാജയപ്പെട്ടു. ചിത്രത്തിലെ യഥാർത്ഥ നായകൻ നെടുമുടി വേണു ആണെന്നതാണ് മറ്റൊരു സത്യം.

അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് ജയസൂര്യയെ തേടി പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രം എത്തുന്നത്. എന്നാല് ഒരുപാട് പ്രതീക്ഷയോടെ ജയസൂര്യ ചെയ്ത ആ കഥാപാത്രം പരാജയപ്പെടുകയായിരുന്നു.

മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾ ഉപേക്ഷിച്ച ചിത്രമായിരുന്നു ആമയും മുയലും. പ്രീയന്റെ സിനിമയിലെ നായകവേഷം കരിയർ ബെസ്റ്റ് ആയിക്കും എന്ന സിനിമാ പ്രവർത്തകരുടെ പ്രവചനവും പ്രീയന്റെ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ എക്സൈറ്റ്‌മെൻറും ആയിരുന്നു ജയസൂര്യയ്ക്ക് ആ സിനിമ ചെയ്യാൻ ഉണ്ടായിരുന്നു പ്രചോദനം.

കാക്കകുയിൽ എന്ന ചിത്രത്തിന് ശേഷം പ്രീയൻ ഒരു കഥയും തിരക്കഥയും എഴുതി തയാറാക്കിയത്, കുഞ്ചാക്കോ ബോബനെ നായകൻ ആക്കി സിനിമ ചെയ്യുവാൻ വേണ്ടി ആയിരുന്നു. പക്ഷെ ആമയും മുയലും എന്ന ചിത്രം ചെയ്യാൻ പ്രീയൻ ഒരുങ്ങിയ സമയത്ത്‌ കുഞ്ചാക്കോ ബോബൻ ഹൗ ഓൾഡ് ആർ യൂ, കസിൻസ്, ഭയ്യാ എന്നീ സിനിമാകുടെ തിരക്ക് കാരണം പ്രീയന്റെ സിനിമ കുഞ്ചാക്കോ ബോബൻ ഉപേക്ഷിച്ചു. കുഞ്ചാക്കോ ബോബനെ പരിഗണിച്ച ആ നായക വേഷത്തിലേക്ക് പിന്നീട് പ്രീയൻ അന്വേഷിച്ചു കണ്ടുപിടിച്ചത് നിവിൻപോളിയെ ആയിരുന്നു.

എന്നാൽ പ്രീയന്റെ ആമയുടെയും മുയലിന്റെയും തിരക്കഥ കേട്ട നിവിൻപോളിയ്ക്ക് ആ കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യാൻ നിവിൻ പോളി തയാറായില്ല. അങ്ങിനെ നിവിനും ചാക്കോച്ചനും ഉപേക്ഷിച്ച ആ കഥാപാത്രം എത്തിച്ചേർന്നത് ജയസൂര്യയുടെ കയ്യിലേക്കാണ്. അങ്ങിനെ വിജയ പ്രതീക്ഷയോടെ ജയസൂര്യ ചെയ്ത ആ ചിത്രം വൻ പരാജയമായി മാറി.

jayasurya – priyadarshan movie aamayum muyalum

Sruthi S :