കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് വരില്ലെന്ന് കരുതിയിരുന്ന താരങ്ങൾക്കെതിരെയാണ് പരാതികൾ ഉയർന്ന് വന്നത്. അതിൽ ഒരാളായിരുന്നു ജയസൂര്യ. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ പേര് ഉയർന്ന് വന്നത്. പിന്നാലെ നടനെതിരെ പോലീസ് കേസും എടുത്തിരുന്നു.

എന്നാൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരുകയാണെന്നാണ് വിവരം. നാട്ടിലേയ്ക്ക് എത്തിയാൽ അറസ്റ്റും ജയിൽ വാസവും ഉണ്ടാകുമെന്ന ഭയത്താലാണ് നാട്ടിലേയ്ക്ക് മടക്കമില്ലെന്ന് ജയസൂര്യ അറിയിച്ചതായാണ് ചില സുഹൃത്തുക്കൾ പറയുന്നത്. ന്യൂയോർക്കിൽ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബായ്ലേയ്ക്ക് പോകാനാണ് നടന്റെ പദ്ധതി എന്നും റിപ്പോർട്ടുകളുണ്ട്.
ഈ വേളയിൽ നടൻ്റേതായി പുറത്തെത്തിയ കുറിപ്പാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിലൂടെ പുലർച്ചെയാണ് പോസ്റ്റ് എത്തിയത്. പീ ഡന ആരോപണങ്ങൾക്ക് ശേഷം ആദ്യമായി ആണ് നടന്റേതായി ഒരു പോസ്റ്റ് എത്തുന്നത്. ഇന്ന് നടന്റെ ജന്മദിനമാണ്. സന്തോഷമുള്ള ദിവസം ഏറ്റവും ദുഖപൂർണ്ണമാക്കിയതിനും അതിൽ പങ്കാളികളായവർക്കും നന്ദിയുണ്ടെന്നും കുറിപ്പിൽ ജയസൂര്യ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഇന്ന് എന്റെ ജന്മദിനം, ആശംസകൾ നേർന്ന് സനേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീ ഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു.
എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചു കൊള്ളും.
ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീ ഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീ ഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ.

എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്…ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.’
”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം”…- എന്നായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
അതേസമയം, ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു.
2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈം ഗികാതിക്രമം നടത്തി എന്നാണ് ഒരു നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈം ഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതി.
