എന്നോടാണോ കളി; മര്യാദയ്ക്ക് ​ഗോ കൊറോണ ​ഗോ; ജയസൂര്യ

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ഈ ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് . ഇപ്പോൾ ഇതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. കൊറോണയെ തുരത്താൻ കയ്യിൽ തോക്കു പിടിച്ച് നില്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്

മര്യാദയ്ക്ക് ​ഗോ കൊറോണ ​ഗോ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രവും അടികുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

നിരവധി കമന്റുകകളാണ് ചിത്രത്തിന് താഴെ. മലയാളം സിനിമയിലെ ഹിറ്റ് ഡയലോ​ഗുകളെല്ലാമായി ജയസൂര്യയ്ക്ക് ട്രോളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ എന്നാണ് ഒരാളുടെ കമന്റ്.
താങ്കളെ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുന്നതായും കമന്റുണ്ട്. താരത്തിന്റെ തോക്ക് കണ്ട് കൊറോണ കീഴടങ്ങിയെന്നും കമന്റു ചെയ്യുന്നുണ്ട്.

Jayasurya

Noora T Noora T :