മഞ്ജുവിന് പിന്നാലെ ട്രാന്‍സ്‌ജെന്റേഴ്‌സിന് കൈതാങ്ങുമായി ജയസൂര്യയും സരിതയും

മഞ്ജു വിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡേഴ് സിന് കൈതാങ്ങായി നടൻ ജയസൂര്യയും ഭാര്യയും. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്ബത്തിക സഹായം കൈമാറിയത്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
ജയേട്ടൻ, പരിചയപ്പെട്ട നാളു മുതൽ, വർഷങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല, അന്നു മുതൽ ഇന്നുവരെ, എന്ത് ആവശ്യവും അറിഞ്ഞ് പെരുമാറുന്ന ഒരു മനുഷ്യസ്നേഹി എന്നാണ് രഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ നീട്ടുകയാണ് എന്നറിഞ്ഞപ്പോൾ സരിത ചേച്ചിയും, ജയേട്ടനും മാറി മാറി വിളിച്ചു. ഞങ്ങള്‍ എല്ലാവരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, ധ്വയയുടെ അക്കൗണ്ട് നമ്പർ ചോദിച്ചു, അമ്പതിനായിരം രൂപ ഇട്ടു തന്നു, അതിന് ഞങ്ങള്‍ അരിയും മറ്റു സാധനങ്ങളും വാങ്ങി, രഞ്ജു കുറിച്ചിരിക്കുന്നു

ധ്വയയുടെ രക്ഷാധികാരി ശീതൾ, പ്രസിഡന്‍റ് സൂര്യ, ട്രഷറർ അലീന, ജോയിന്‍റ് സെക്രട്ടറി തൃപ്തി, കാവ്യ, ഹരണി, ഇഷാൻ, അനു എല്ലാവരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കിയത്, കുറെ കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞു, വിഷുവിന് അധികം ആഘോഷങ്ങള്‍ ഇല്ലെങ്കിലും, സന്തോഷവും സമാധാനവും ഉണ്ടാവട്ടെ, ലവ് യൂ ജയേട്ടാ സരിത ചേച്ചി, എന്ന് കുറിച്ചു കൊണ്ടാണ് രഞ്ജു കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്

ഫെഫ്കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെയായിരുന്നു ട്രാന്‍സ്‌ജെന്റേഴ്‌സിനും സഹായഹസ്തവുമായി മഞ്ജു വാര്യര്‍ എത്തിയത്

jayasurya

Noora T Noora T :