‘മണി പസിക്കിത് മണി’…; ജയറാമിനോട് ഹോട്ടല്‍ ജീവനക്കാരന്റെ ‘സൂപ്പര്‍ഹിറ്റ്’ ഡയലോഗ്

മലയാളികളുടെ പ്രിയ താരമാണ് ജയറാം. ജയറാമിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരാണ്. 1988 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാ ലോകത്തേക്ക് കടന്നത്. തുടര്‍ന്നിങ്ങോട്ട് സഹതാര വേഷങ്ങളിലൂടെ നായകനായി ഉയര്‍ന്ന ജയറാം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം വിജയം നേടി.

അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ജയറാം എത്തിയിരുന്നത്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് ഏറെ ചര്‍ച്ചയായിരുന്നു. മാത്രവുമല്ല. സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷന്‍ പരിപാടികളിലും ജയറാം നിറസാന്നിധ്യമായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

‘മണി പസിക്കിത് മണി’… എന്ന ഡയലോഗ് സൂപ്പര്‍ഹിറ്റായിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചുപറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ ആണ് വൈറലാകുന്നത്. കാളിദാസ് ജയറാം ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജയറാമിനൊപ്പം പാര്‍വതിയും മകള്‍ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ‘മണി പസിക്കിത് മണി’ എന്ന് പറയുകയാണ്. ആദ്യം ഒന്ന് മ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വിഡിയോയില്‍ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം.

Vijayasree Vijayasree :