പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവതിയും. വിവാഹത്തോടെ അഭിനയത്തിൽ നിന്നും പാർവതി ഇടവേള എടുത്തെങ്കിലും ജയറാം ഇപ്പോഴും സജീവമാണ്.
ഇപ്പോഴിതാ കല്യാണ്‍ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷത്തിനിടെയാണ് ജയറാം പാട്ടുപാടിയിരിക്കുകയാണ്
സദസ്സിലുണ്ടായിരുന്ന പാര്‍വതിയോട് ‘അച്ചൂ, ഇത് നിനക്കു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. പാര്‍വതി അഭിനയിച്ച ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനമാണ് ജയറാം ആദ്യം പാടിയത്.
ഗായകന്‍ അനൂപ് ശങ്കറാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ജയറാം പാടുന്നത് വളരെ അതിശയത്തോടെ നോക്കി നില്‍ക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം. പിന്നീട് പ്രഭു, നാഗാര്‍ജുന, അകാലത്തില്‍ വിടപറഞ്ഞ പുനീത് രാജ്കുമാറിന് വേണ്ടിയും ജയറാം ഒരു ഗാനം ആലപിച്ചു.
മിമിക്രിയിലും അഭിനയത്തിലും തന്റെ മികവ് തെളിയിച്ച ജയറാം താനൊരു നല്ല ഗായകന്‍ കൂടിയാണെന്ന് തെളിയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നിയിന്‍ സെല്‍വന്‍ പ്രചരണ ചടങ്ങില്‍ മണിരത്‌നത്തെയും പ്രഭുവിനെയും അനുകരിച്ച് ജയറാം കയ്യടി നേടിയിരുന്നു.