പഴനി മലയുടെ താഴ്വാരത്ത് നിന്ന് പറഞ്ഞു, ‘ഈ സിനിമ നൂറു ദിവസം ഓടുകയാണെങ്കില്‍ ഞാന്‍ കാവടിയെടുത്തു പഴനിമല കയറും- ജയറാം

‘മഴവില്‍ക്കാവടി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പഴനി മലയുടെ താഴ്വാരത്ത് നിന്ന് ജയറാം പറഞ്ഞു, ‘ഈ സിനിമ നൂറു ദിവസം ഓടുകയാണെങ്കില്‍ ഞാന്‍ കാവടിയെടുത്തു പഴനിമല കയറും’, പിന്നെ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു, ‘ഞാന്‍ പഴനിയില്‍ നിന്നാണ് വിളിക്കുന്നത് ഞാന്‍ മലകയറി സുബ്രഹ്മണ്യനെ കണ്ടു തൊഴുതിറങ്ങി’ എന്ന്. ‘മഴവില്‍ക്കാവടി’ എന്ന സിനിമയക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ മനസ്സിലുണ്ട്, ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ ഹിറ്റായതിനു പിന്നാലെയുള്ള ജയറാമിന്റെ പഴനിമല ദര്‍ശനത്തെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്. സത്യന്‍ അന്തിക്കാട്-ജയറാം ടീം ഒന്നിച്ച നിരവധി സിനിമകള്‍ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണെങ്കിലും ചില ചിത്രങ്ങള്‍ എപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ് അത്തരം ഗണത്തില്‍പ്പെടുത്താവുന്ന ഒരു സിനിമയാണ് രഘുനാഥ് പലേരി രചന നിര്‍വഹിച്ച ‘മഴവില്‍ക്കാവടി’. പഴനിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ‘വേലായുധന്‍ കുട്ടി’ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്,

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഴവില്‍ക്കാവടി’, സ്വാഭാവികമായ നര്‍മ വിഭവങ്ങളുടെ സമ്മേളനമായിരുന്ന ചിത്രത്തില്‍ വളരെ രസകരമ ഒരു പ്രണയ കഥയും ചിത്രത്തിന്റെ പ്രമേയത്തിന്‍റെ ബലമായിരുന്നു. പഴനിമലയുടെ പരിസര പ്രദേശങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്ബോള്‍ അവിടെവെച്ച്‌ ജയറാം പറഞ്ഞത് ഇപ്രകാരമാണെന്ന് ഓര്‍ത്തെടുക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട്.

jayaram-mazhavilkavadi-

Sruthi S :