മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം മുടക്കാന്‍ തയ്യാറായിരിക്കുകയാണ് ജയറാം. ജയറാമിന്റെ ഫാന്‍സ് മീറ്റില്‍ വച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ഗീതാകൃഷ്ണന്‍ ആണ് ജയറാമിന്റെ ആരാധകന്‍.
പനയില്‍ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വര്‍ഷമായി വീല്‍ ചെയറിലാണ് കഴിയുന്നത്. ‘ഏട്ടന്റെ രണ്ട് മക്കള്‍ ആണ് നോക്കുന്നത്. പാലക്കാട് കൃഷ്ണപ്രസാദ് ഏട്ടന്‍(ജയറാമിന്റെ ഫാന്‍സ് ക്ലബ്ബ്) ചികിത്സയ്ക്കും അല്ലാതെയും ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇനി ഒരു സര്‍ജറി കൂടി ആവശ്യമാണ്. സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാം. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പോകുകയാണ്’, എന്നാണ് ഗീതാകൃഷ്ണന്‍ പറയുന്നത്.
ഈ വര്‍ഷം പകുതിക്കുള്ളില്‍ സര്‍ജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം പറയുകയും ചെയ്യുന്നുണ്ട്. 2025ല്‍ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തില്‍ എന്താ നടക്കാത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതേസമയം, ജയറാമിന്റെ പുതിയ ചിത്രംമ ഓസ്‌ലര്‍ ഇന്ന് റിലീസ് ചെയ്യുകയാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ഓസ്‌ലര്‍ ഇമോഷണല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ്.