എന്റെ ആദ്യ സിനിമയിലെ പ്രകടനത്തെക്കാള്‍ എത്രയോ മുകളിലാണ് കണ്ണന്റെ ആദ്യ സിനിമയിലെ അഭിനയം!

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്റെ ആദ്യ ചിത്രമാണ് ‘അപരന്‍’.പത്മരാജന്റെ ഒരു ചെറു കഥയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. ചിത്രത്തിലെ ജയറാമിന്റെ അഭിനയം മോശം പറയാൻ പറ്റാത്തതായിരുന്നു.എന്നാൽ തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തേക്കാൾ ഒരുപാട് മുകളിലാണ് കാളിദാസന്റെ ആദ്യചിത്രത്തിലെ പ്രകടനം എന്ന് തുറന്ന് പറയുകയാണ്.

ജയറാമിന്റെ വാക്കുകൾ..

‘എന്റെ ആദ്യ സിനിമയിലെ പ്രകടനത്തെക്കാള്‍ എത്രയോ മുകളിലാണ് കണ്ണന്റെ ( കാളിദാസ്) ആദ്യ സിനിമയിലെ അഭിനയം. അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നതിന് വേണ്ടി സംവിധായകനൊപ്പം നിന്ന് അവന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അത് ആ സിനിമ കാണുമ്ബോള്‍ തന്നെ നമുക്ക് മനസിലാകും. എന്റെ ആദ്യ സിനിമയിലെ പ്രകടനവുമായി അതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല’. ജയറാം പറയുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരമായിരുന്നു കാളിദാസ് ജയറാമിന്റെ ആദ്യ ചിത്രം. ക്യാമ്ബസ് കലോത്സവം പ്രമേയമാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ‘പൂമരം’ തിയേറ്ററിലും സ്വീകരിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാളിദാസ് വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്.

jayaram about kalidasan

Vyshnavi Raj Raj :