പെട്ടെന്ന് കാളിദാസ് ചെയ്തത് കണ്ട് ഞാൻ ഭയപ്പെട്ടു ,എന്ത് സംഭവിക്കുമെന്ന് പേടിയോടെ നോക്കി നിന്നു – ജയറാം

പെട്ടെന്ന് കാളിദാസ് ചെയ്തത് കണ്ട് ഞാൻ ഭയപ്പെട്ടു ,എന്ത് സംഭവിക്കുമെന്ന് പേടിയോടെ നോക്കി നിന്നു – ജയറാം

മലയാള സിനിമയിൽ അച്ഛനൊപ്പം ബാല താരമായി വന്നു അവാർഡുകൾ വാരി കൂട്ടിയ ആളാണ് കാളിദാസ്. ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിക്കക കാളിദാസ് അന്ന് മികച്ച ബാല താരത്തിനുള്ള ദേശിയ പുരസ്കാരവും നേടിയാണ് മടങ്ങിയത്.

മുൻരാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിൽ നിന്നായിരുന്നു കാളിദാസ് അവാർഡ് സ്വീകരിച്ചത്. കാളിദാസിന് ആഡ് കിട്ടിയപ്പോലുണ്ടായ ഒരു രസകരമായ സംഭവത്തെ ജയറാം ഒരഭിമുഖത്തിൽ പങ്കു വച്ചു . രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങുന്നതിന് മുൻപായി ഒരുപാട് റിഹേഴ്സൽ നടത്തിയിരുന്നു. വേദിയിലെത്തുന്നതും അവാര്‍ഡ്‌ വാങ്ങുന്നതും തിരികെ ഇറങ്ങുന്നതും ആണ് റിഹേഴ്സലിൽ സാധാരണയായി സെക്യൂരിറ്റി പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ ചേർന്ന് കണ്ണനെ പഠിപ്പിച്ചത്.

കൃത്യമായ പ്ലാനിങ്ങോടെ കവർ കണ്ണനെ എത്ര സമയം കൊണ്ട് അവാർഡ് വാങ്ങി തിരിച്ചിറങ്ങണം എന്നു പഠിപ്പിച്ചിരുന്നു. അങ്ങിനെ കണ്ണന്‍ സ്റ്റേജിലേക്ക് കയറി, അവാര്‍ഡ്‌ വാങ്ങിയതിന് ശേഷം കലാം സാറിനോട് കണ്ണൻ എന്തോ പറയുകയും അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറയുകയും ചെയ്തു.

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണൻ ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയിട്ടു. റിഹേഴ്സലില്‍ ഇല്ലാത്തതോ പറയാത്തതോ ആയ കണ്ണന്റെ പ്രവർത്തി തന്നെ ഒരുപാട് പേടിപ്പിച്ചു എന്ന് ജയറാം പറയുന്നു.

ഇങ്ങിനെ ഒരു കാര്യം കണ്ടാല്‍ സെക്യൂരിറ്റിക്കാര്‍ ഉറപ്പായും അങ്ങോട്ടേക്ക് ചാടി വീഴും എന്നുറപ്പായതിനാൽ പേടി വർദ്ധിച്ചു. പെട്ടെന്ന് കോട്ടിനുള്ളില്‍ നിന്ന് കണ്ണൻ ഒരു കുഞ്ഞുകടലാസ് പുറത്തെടുത്തു. വീണ്ടും കലാം സാറിന്റെ ചെവിയില്‍ എന്തോ പറയുകയും ചെയ്തു. ഉടനെ അദ്ദേഹം ഒരുപാട് സ്നേഹത്തോടെ കണ്ണനെ ചേര്‍ത്തുപിടിച്ചുകൊണ്ട് കടലാസ്സില്‍ എന്തോ കുറിച്ചു കൊടുത്തു.

അവാര്‍ഡും കൊണ്ട് അവന്‍ ഓടി അടുത്തേക്ക് വന്നപ്പോള്‍ ടെന്‍ഷനടിച്ച് ‘കണ്ണാ നീ എന്താ അവിടെ ചെയ്തത്’ എന്നു ചോദിച്ചപ്പോൾ കൂസലില്ലാതെ “ഹേയ് ഞാനൊന്നും ചെയ്തിലല്ലോ. ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചതല്ലേ ഉള്ളു” എന്ന കണ്ണന്റെ നിഷ്കളങ്കമായ മറുപടി കെട്ടിട്ടിച്ചിരിച്ചു പോയി എന്നും ജയറാം പറഞ്ഞു.

jayaram about kalidas jayaram

Sruthi S :