മലയാളികളുടെ പ്രിയ നടനാണ് ജയറാം. ഒരു സമയത്ത് കുടുംബനായകനായിരുന്നു ജയറാം. ഇപ്പോൾ മകൻ കാളിദാസ് സിനിമയിലെത്തിയിട്ടും ജയറാമിന്റെ പ്രേക്ഷക പ്രീതി ഇതുവരെ പോയിട്ടില്ല. അടുത്തിടെ നടന്ന അഭിമുഖത്തിൽ തനിക്കേറ്റവും ഇഷ്ടമുള്ള നടിയുടെ ജയറാം.
ചോദ്യം ഇങ്ങനെ ആയിരുന്നു ; ശോഭന , മഞ്ജു , ഉർവശി , സംയുക്ത എന്നിവരിൽ ഏറ്റവും മികച്ച നടി ആരാണ് ? അല്പം പോലും ചിന്തിക്കാതെ ജയറാമിന്റെ മറുപടി എത്തി . മഞ്ജു നല്ല നടിയാണ് , ശോഭനയുമതെ . പക്ഷെ ഉർവശി മികച്ച നടിയാണ്. അത് വേറൊരു ജന്മം തന്നെയാണ് .
ജയറാം ഉർവശി കൂട്ടുകെട്ടിൽ ഒട്ടേറെ ചിത്രങ്ങൾ വന്നിട്ടുണ്ട്. അതല്ലാതെ തന്നെ സൂപ്പർ നടിയായി ഇന്നും പേരെടുത്ത് പറയുന്നത് ഉര്വശിയുടേത് തന്നെയാണ്. അതിനോടൊപ്പം മറ്റൊരു ചോദ്യവും ചോദ്യ കർത്താവ് ഉന്നയിക്കുന്നുണ്ട്.
ഇവരിൽ ആർക്കൊപ്പമാണ് ഒരിക്കൽ കൂടി അഭിനയിക്കേണ്ടത് എന്നാണു. അതിനു ജയറാം മറുപടി നൽകിയത് ശോഭന എന്നാണ് . ഇപ്പോളും ഓരോ പരിപാടിയിൽ പങ്കെടുക്കുമ്പോളും ശോഭനക്കൊപ്പം ഒരു ചിത്രം എന്നാണ് എന്ന് ആളുകൾ ചോദിക്കാറുണ്ട്. എന്നാണ് ജയറാം പറയുന്നത്.
ഇപ്പോൾ ജയറാമിന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ മെലിഞ്ഞ് മസില്‍മാനായി പ്രത്യക്ഷപ്പെടുന്ന പുതിയ ഫോട്ടോ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നും ജയറാമിനെ കണ്ട് ആരാധകര്‍ പറയുന്നു. പട്ടാഭിരാമനില്‍ ജയറാമിന്റെ കഥാപാത്രത്തിനു ലേശം വണ്ണമുണ്ട്. ആ തടിയൊക്കെ എവിടെപ്പോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.
തെലുങ്ക് താരം അല്ലു അര്‍ജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നതെന്നാണ് സൂചനകള്‍. അല്ലു അര്‍ജുന്റെ അമ്മവേഷത്തിലെത്തുന്നത് തബുവാണ്. ഒരു ദശാബ്ദത്തിനു ശേഷം തബു തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്.
ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. എസ് തമനാണ് സംഗീതം. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.
jayaram about her favourite actress