‘ഒരു ചെറിയ ശ്രമം’; സഞ്ജു സാംസണിന്റെ ശബ്ദം അനുകരിച്ച് ജയറാം

നടന്‍ ജയറാം ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ശബ്ദം അനുകരിക്കുന്ന ഓഡിയോ വൈറലാകുന്നു. ഒരു ചെറിയ ശ്രമം” എന്നാണ് ഓഡിയോ പങ്കുവെച്ചതിനൊപ്പം ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജയറാമേട്ടാ തകര്‍ത്തു, വേറെ ലെവല്‍, എന്ന് തുടങ്ങിയ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പോസ്റ്റിനു താഴെ പങ്കുവെക്കുന്നത്.

ജയറാമും സഞ്ജുവും അടുത്ത സുഹൃത്തുക്കളാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ ഭാര്യ ചാരുവിനൊപ്പം സഞ്ജു സാംസണ്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായത്. ഐപിഎല്‍ ആരംഭിച്ചതു പ്രമാണിച്ച് സഞ്ജുവിന് ആശംസകളുമായി താരം എത്തിയിരുന്നു.

മിമിക്രി മേഖലയിൽ നിന്നാണ് ജയറാം സിനിമാലോകത്തെത്തുന്നത്. സ്റ്റേജ് ഷോകളിൽ നിന്ന് സിനിമയിലെത്തിയ അഭിനാതാക്കളിൽ ഏറ്റവും മുന്നിലുള്ളത് ജയറാമായിരിക്കും. നടൻ എന്ന നിലയിലുള്ള ജയറാമിന്റെ വിജയമാണ് സിനിമാലോകത്തെത്താൻ മിമിക്രി കലാകാരന്മാർക്ക് പ്രചോദനമായത്.

നിലവില്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ജയറാം. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28 നു തിയറ്ററുകളിലെത്തും.

Noora T Noora T :