ജാഗരണ്‍ ചലച്ചിത്രമേള; മികച്ച നടനായി ജയരാജ് കോഴിക്കോട്

ഈ വര്‍ഷത്തെ ജാഗരണ്‍ ചലച്ചിത്രമേളയിലെ മികച്ച നടനായി ജയരാജ് കോഴിക്കോടിനെ തിരഞ്ഞെടുത്തു. ‘ ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്. അഭിജിത്ത് അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായിരുന്നു ജയരാജ്. അഭിജിത്ത് അശോകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് ‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ ജയരാജ് കോഴിക്കോടിനെ വിളിക്കുന്നത്.

നാടകസിനിമാ മേഖലയില്‍ എത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അദ്ദേഹത്തെ തേടി നായക വേഷം എത്തുന്നത്. ആ നായക വേഷത്തിന് തന്നെ അംഗീകാരവും ലഭിച്ചു. മിഴിരണ്ടിലും, പലേരിമാണിക്യം, നീലത്താമര, വൈറസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ജയരാജ് വേഷമിട്ടിട്ടുണ്ട്.

മുംബൈയില്‍ നടന്ന പരിപാടിയില്‍ ‘മിസിസ് ചാറ്റര്‍ഡി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങി. ‘സിയ’ എന്ന ചിത്രത്തിലൂടെ മനീഷ് മുദ്ര മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കി

Vijayasree Vijayasree :