പ്രശസ്ത നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത നടനും ഹാസ്യ താരവുമായ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ അദ്ദേഹം കുടുംബത്തോടൊപ്പം വീട്ടില്‍ ആയിരുന്നു.

സമരസിംഹറെഡ്ഡി, കബഡി കബഡി തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങളാണ്. മൂന്ന് പതിറ്റാണ്ടായി ജയപ്രകാശ് റെഡ്ഡി തെലുഗു സിനിമയില്‍ സജീവമാണ്. 400ല്‍ അധികം ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. സമരസിംഹ റെഡ്ഡിയില്‍ അദ്ദേഹം വില്ലൻ വേഷത്തിൽ എത്തിയത് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Noora T Noora T :