ഗായികയുമായി പ്രണയത്തിൽ ? ഒടുവിൽ ഭാവികാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി ജയം രവി

നടന്‍ ജയം രവിയും ആരതിയും പിരിയുകയാണെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ വലിയ കോലാഹലമാണ് ഉണ്ടായത്. മാത്രമല്ല ജയം രവിയുടെ വ്യക്തി ജീവിതം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

നേരത്തെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ അതിനു പിന്നാലെ ഈ വാർത്ത തള്ളിക്കൊണ്ട് യാഥാർത്ഥ്യം വ്യക്തമാക്കുകയാണ് ജയം രവി.

ജയം രവിയുടെ വാക്കുകൾ ഇങ്ങനെ…

ജീവിക്കാൻ അനുവദിക്കൂ.. ഇതിലേക്ക് ആരുടേയും പേര് വലിച്ചിഴയ്ക്കരുത്. തോന്നിയ കാര്യങ്ങളാണ് ആളുകള്‍ പറയുന്നതെന്നും അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്നും നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ എന്നും ജയം രവി പറഞ്ഞു. കെനിഷ 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണെന്നും അത്തരത്തിൽ കഠിനാധ്വാനത്തിലാണ് ഇപ്പോഴത്തെ ജീവിതം അവര്‍ നേടിയെടുത്തതെന്നും നടൻ കൂട്ടിച്ചേർത്തു.

അതേസമയം തന്നെ കെനിഷ ലൈസന്‍സുള്ള സൈക്കോളജിസ്റ്റാണ്. നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണെന്നും അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞ നടൻ ഭാവിയില്‍ തനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ടെന്നും വെളിപ്പെടുത്തി.

നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ദയവായി അത് നശിപ്പിക്കരുതെന്നും ആര്‍ക്കും അത് നശിപ്പിക്കാനും ആകില്ലെന്നും ജയം രവി പറഞ്ഞു.

Vismaya Venkitesh :