സംവിധായകൻ കുടിസൈ ജയഭാരതി അന്തരിച്ചു

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ കുടിസൈ ജയഭാരതി അന്തരിച്ചു. 77 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഒമദുരാർ ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിൽ റിയലിസ്റ്റിക് സിനിമകൾ ഒരുക്കിയ സംവിധായകരുടെ തുടക്കക്കാരിൽ ഒരാൾ കൂടിയായിരുന്നു ജയഭാരതി. 1979 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂർത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. മാധ്യമപ്രവർത്തകനായി കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു.

2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. രെയധികം സ്വാധീനിച്ചിരുന്നു. ബദൽ സിനിമകളുടെ തുടക്കക്കാരനാണ് ജയഭാരതിയെന്ന് നമുക്ക് പറയാം.’- ശേഖർ പിടിഐയോട് പറഞ്ഞു. 2010ൽ പുറത്തിറങ്ങിയ ‘പുതിരൻ’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

കുടിസൈ, ഊമൈ ജനങ്ങൾ, രണ്ടും രണ്ടും അഞ്ച്, ഉച്ചി വെയിൽ, നൻപ നൻപ, കുരുക്ഷേത്രം, പുതിരൻ എന്നീ ചിത്രങ്ങൾ അ​ദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജയഭാരതിയെ സംസ്ഥാന ബഹുമതി നൽകി ആദരിക്കണമെന്ന് ശേഖർ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് സഹപ്രവർത്തകർ അഭ്യർഥിച്ചു.

Vijayasree Vijayasree :