സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; നിർണ്ണായക നീക്കവുമായി അണിയറപ്രവർത്തകർ

ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘ജയ ജയ ജയ ജയ ഹേ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. കേരളത്തിലെ മികച്ച് ഓപ്പണിങ് നേടിയ സിനിമ രണ്ട് ദിവസംകൊണ്ട് കളക്ട് ചെയ്തത് 2.5 കോടി രൂപയായിരുന്നു. ചിത്രം കേരളത്തില്‍ 150 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

ഇപ്പോഴിതാ സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി നല്‍കി ‘ജയ ജയ ജയ ജയ ഹേ’ അണിയറപ്രവര്‍ത്തകര്‍. ഷമീര്‍ എസ്‌കെപി എന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലിന് എതിരെയാണ് അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ഭാഗങ്ങളാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്.

കേരള സൈബര്‍ പൊലീസ്, എറണാകുളം സൈബര്‍ സെല്‍, തിരുവനന്തപുരം ഹൈടെക് സെല്‍ എന്നിവര്‍ക്കാണ് പരാതി മെയില്‍ ചെയിതിരിക്കുന്നതെന്ന് അണിറപ്രവര്‍ത്തകര്‍ അറിയിച്ചു.ഫ്രൊഫൈലില്‍ ഉണ്ടായിരുന്ന മപ്പത് റീസില്‍സും ഫൊഫൈലിന്റെ ഉടമയുടെ പേരും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്നും അണിറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജീത്തു ജോസഫ് ചിത്രം ‘കൂമന്‍’, ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ എന്നീ സിനിമകളുടെ ഭാഗങ്ങളും ഇയാള്‍ പ്രചരിപ്പിച്ചാതായി സൂചനയുണ്ട്.

Noora T Noora T :