സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം.
ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും നാളുകളായി ഐശ്വര്യ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വഴക്കിനെ തുടര്‍ന്ന് ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോഴും ഐശ്വര്യയോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. താരകുടുംബത്തിന്റെ ഈ മൗനവും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. നേരത്തെ യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതും ബച്ചന്‍ കുടുംബത്തിന് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ ജയ ബച്ചന്‍ നടത്തിയൊരു പരാമര്‍ശം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. യേ ദില്‍ ഹേ മുഷ്ഖില്‍ റിലീസായ സമയത്തായിരുന്നു ജയയുടെ പരാമര്‍ശം. ചിത്രം അതിലെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ അന്ന് തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്നത്തെ കാലത്തെ സിനിമയില്‍ അശ്ലീല രംഗങ്ങള്‍ കൂടി വന്നുവെന്നും അവര്‍ സഭ്യത മറന്നുവെന്നുമായിരുന്നു ജയ ബച്ചന്റെ പരോക്ഷമായുള്ള പരാമര്‍ശം.
”മുമ്പ് ഫിലിംമേക്കേഴ്‌സ് കലയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന്, എല്ലാം നമ്പറുകളുടെ ബിസിനസാണ്. എല്ലാം മുഖത്തേക്ക് വലിച്ചെറിയുകയാണ്. അവര്‍ സഭ്യത മറന്നിരിക്കുന്നു. പരസ്യമായി അഫെക്ഷന്‍ കാണിക്കുന്നതാണ് ബുദ്ധിയായി കരുതപ്പെടുന്നത്. നാണം എന്ന് പറഞ്ഞ സാധനം തന്നെ ഇല്ലാതായിരിക്കുന്നു” എന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം.
മരുമകളുടെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ജയ നടത്തിയ ആ പരാമര്‍ശം ഐശ്വര്യയ്ക്കുള്ള ഒളിയമ്പാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ജയ ബച്ചന്റെ പ്രതികരണം അത്തരത്തില്‍ ആയിരുന്നുവെങ്കിലും അമിതാഭ് ബച്ചന്‍ മരുമകളെ പ്രശംസിക്കുകയാണ് ചെയ്തത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രം കാഴ്ചപ്പാടുകളെ മാറ്റിയെഴുതുന്നതായിരുന്നുവെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹ ജീവിതം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ജയ ബച്ചനുമായും ശ്വേത ബച്ചനുമായി ഐശ്വര്യ സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. അത് ഐശ്വര്യയ്ക്കും അഭിഷേകിനും ഇടയിലും വിള്ളലുകളുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകള്‍ ആരാധ്യയ്ക്ക് വേണ്ടി മാത്രമാണ് ഇരുവരും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.
അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. മുന്‍പ് ബച്ചന്‍ കുടുംബത്തോടൊപ്പം പല ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വലിയ തോതില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വേദിയിലും ആ പതിവ് ഐശ്വര്യ റായി തുടരുന്നില്ല. എന്നാല്‍ ഇവയെല്ലാം കിംവദന്തികള്‍ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.