മലയാളികള്‍ക്ക് സുപരിചിതനായ ഗായരനാണ് ജാസി ഗിഫ്റ്റ്. ഇപ്പോഴും മലയാളികള്‍ ഏറ്റുപാടുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ദി പീപ്പിള്‍’ എന്ന ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം.
ഇപ്പോഴിതാ ലജ്ജാവതിയേ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്. സിനിമ ഇറങ്ങിയ കാലഘട്ടം അന്നായതുകൊണ്ടാണ് ആ പാട്ടിന് ഇത്രയും പോപ്പുലാരിറ്റി ലഭിച്ചതെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്.
‘ലജ്ജാവതിയേ എന്ന പാട്ട് അന്ന് ലോഞ്ച് ചെയ്തതുകൊണ്ടാണ് ഇത്രയും പോപ്പുലാരിറ്റി കിട്ടിയതെന്ന് തോന്നിയിട്ടുണ്ട്. അന്ന് നമ്മള്‍ കേള്‍ക്കുന്നതിലൊക്കെ ഒരു ലിമിറ്റേഷനുണ്ട്. ഇന്നത്തെ പോലെ വേള്‍ഡ് മ്യൂസിക് അത്ര പെട്ടെന്ന് നമുക്ക് കിട്ടില്ല.
പരീക്ഷിക്കാനായിട്ട് ഒത്തിരി വിഷയമുണ്ടെന്ന് തോന്നാറുണ്ട്. എക്‌സപ്ലോര്‍ ചെയ്യാനായി ഒരുപാട് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ നല്ലപോലെ ആക്‌സബിള്‍ ആയി. എല്ലാം ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ കിട്ടുന്നുണ്ട്.’ എന്നാണ് അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് പറയുന്നത്.