ഞാന്‍ ഞാനായിട്ടാണ് നിന്നത്, സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാള്‍ വേണം, ഗബ്രിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി; ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യപ്രതികരണം ഇങ്ങനെ!

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്റ് ഫിനാലെ അവസാനിച്ചത്. വിവാദങ്ങളും വിമര്‍ശനങ്ങളും െേറ ഉണ്ടായി എങ്കിലും ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി ആയിരുന്നു ജാസിമിനെ പലരും പരിഗണിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷികളെ തെറ്റിച്ചുകൊണ്ടായിരുന്നു ജാസ്മിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.

അര്‍ജുനെക്കാളും രണ്ടാം സ്ഥാനം നേടാന്‍ അര്‍ഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ജാസ്മിന്‍ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കില്‍ വിജയി ആകാന്‍ സാധിക്കുമായിരുന്നെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യ പ്രതികരണം പുറത്ത്‌വന്നിരിക്കുകയാണ്. സഹമത്സരാര്‍ത്ഥിയായിരുന്ന റെസ്മിനാണ് ജാസ്മിനൊപ്പംുള്ള വീഡിയോ പങ്കുവെച്ചത് എത്തിയത്.

ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട ജാസ്മിന്‍ ജാഫറിനൊപ്പമാണ് എന്ന് പറഞ്ഞാണ് റെസ്മിന്‍ വീഡിയോ ആരംഭിക്കുന്നത് ജാസ്‌നോട് ഒരു ഹായ് പറയാന്‍ റെസ്മിന്‍ പറയുന്നുണ്ട്. ഹായ് ഹലോ എന്ന് ചിരിച്ച് കൊണ്ട് ജാസ്മിന്‍ പറയുകയാണ്. നമ്മുടെ ജാസ്മിന്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് കാണാം. കുറെ സംസാരിക്കാനുണ്ട് അല്ലേ ജാസ് എന്ന് റെസ്മിന്‍ ചോദിക്കുമ്പോള്‍ അതെ അതെ എന്നാണ് ജാസ്മിന്‍ പറയുന്നത്.

ഇതിന് ശേഷം ജാസ്മിന്‍ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്. ഞാന്‍ ഞാനായിട്ടാണ് നിന്നത്. എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇഷ്ടം പോലെ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ…ഞാന്‍ പറയുന്ന പല കാര്യങ്ങളും ഇഷ്ടമല്ലാത്തവരും കാണും. പക്ഷെ ഫേക്കാകാന്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ താന്‍ ഇവിടെ ഇരിക്കില്ലായിരുന്നു. ആദ്യം വന്നപ്പോള്‍ എല്ലാവര്‍ക്കും എന്നെ ഇഷ്ടമാവുമെന്നാണ് വിചാരിച്ചത്. ദേഷ്യം വന്നാല്‍ അലമ്പാണെന്ന് എനിക്ക് അറിയാം. എല്ലാവരോടും നന്ദിയും കടപ്പാടുമേ ഉള്ളൂ.

ജിന്റോയെന്ന മനുഷ്യനെ വന്നപ്പോള്‍ തൊട്ട് ഇഷ്ടമാണ്. പക്ഷെ പുള്ളി ഗെയിമിന് വേണ്ടി പലതും ക്രിയേറ്റ് ചെയ്തതാണ് എനിക്ക് പ്രശ്‌നമായത്. പുള്ളി ജയിച്ചതില്‍ എനിക്കൊരു പ്രശ്‌നവും ഇല്ല. ഒരു സമയം കഴിഞ്ഞപ്പോള്‍ പുള്ളി വിജയിക്കുമെന്ന് തനിക്ക് തോന്നിയിരുന്നു. ഗബ്രിയുമായുള്ള സൗഹൃദം നേരത്തെ പ്ലാന്‍ ചെയ്തത് അല്ല. നമ്മളെ മനസിലാക്കി ഒരാള്‍ നില്‍ക്കുകയെന്നത് നമ്മുടെ ഭാഗ്യമാണ്. എനിക്ക് ആ ഭാഗ്യം അവന്റെയടുത്ത് നിന്ന് കിട്ടി. അവനെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. കോംബോ എന്നല്ല, ശുദ്ധമായ സ്‌നേഹമാണത്.

ഞാന്‍ വളരെ ഡിപെന്റഡ് ആണ്. സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാള്‍ വേണം. പുറത്താണെങ്കില്‍ വീട്ടുകാരും സുഹൃത്തുക്കളും കാണും. പക്ഷെ ബിഗ് ബോസില്‍ എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഇന്‍ഡിപെന്റ് ആയി. ഒറ്റയ്ക്ക് ഇരിക്കാന്‍ പഠിച്ചു. ബിഗ് ബോസ് വീട് മിസ് ചെയ്യും.

അവിടത്തെ സൗഹൃദങ്ങള്‍ പുറത്തും കാണും. ബിഗ് ബോസ് ദൈവത്തെ പോലെയാണ്. ലാലേട്ടന്‍ പാരന്റ്‌സിനെ പോലെ വരുന്നു. പക്ഷെ ഞങ്ങള്‍ 25 പേരുടെ ആ ലോകം ഇല്ല. പുറത്തിറങ്ങിയാല്‍ ഫോണുണ്ടാവും. പക്ഷെ അതിനകത്ത് ഒന്നുമില്ല. ഇത്രയും ആളുകളുമായുള്ള അടുപ്പം മിസ് ചെയ്യുമെന്നും ജാസ്മിന്‍ പറഞ്ഞു.

ബിഗ് ബോസ് മലയാളം 6 ന്റെ തുടക്കം തൊട്ടുതന്നെ മികച്ചരീതിയിലാണ് ജാസ്മിന്‍ കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള കോമ്പോ ജാസ്മിനെ നെഗറ്റീവ് ആയിട്ടാണ് ബാധിച്ചത്. ഈ കോമ്പോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് ജാസ്മിനെ വ്യക്തിപരമായും ഏറെ ബാധിച്ചു. ജാസ്മിന്‍ കോമ്പോ കളിക്കാതെ നിന്നിരുന്നെങ്കില്‍ ഇത്ര വിമര്‍ശനം കേള്‍ക്കുമായിരുന്നില്ലെന്നും കപ്പ് അടിക്കാന്‍ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ജിന്റോ തന്നെയായിരിക്കും വിജയി എന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ടോപ്പ് ഫൈവില്‍ ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഋഷി ആണ് ആദ്യം പുറത്തായത്. പിന്നീട് അഭിഷേകും ജാസ്മിനും പുറത്തായി. മാര്‍ച്ച് പത്തിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത്. സീസണ്‍ 7 ഉണ്ടാകുമെന്ന സൂചനയോടെയാണ് ഈ സീസണ്‍ അവസാനിച്ചിരിക്കുന്നത്.

Vijayasree Vijayasree :