നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നെറ്സ് . മലയാളത്തിലെ യുവതാരങ്ങളോടപ്പം തന്നെ വിദേശ നടി ജാസ്മിന് മേറ്റിവിയര്‍ വേഷമിട്ടിരുന്നു. അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് കുമ്പളങ്ങി നൈറ്റ്സ് ആണ് സംവിധാനം ചെയ്യാൻ തനിയ്ക്ക് പ്രജോദനമായതെന്നും ജായ്മിന് പറയുന്നു.

‘കുമ്പളങ്ങി നൈറ്റ്സില്‍ ആ ടീം ജോലി ചെയ്തത് എങ്ങനെയെന്ന് ഞാന്‍ കണ്ടതാണ്. മധു സി നാരായണന് എന്ന സംവിധായകന് കാണിച്ച എനര്‍ജി ആണ് എന്നെയും സംവിധായിക ആവാന്‍ പ്രചോദിപ്പിച്ചത്. എന്റെ സിനിമ മറ്റ് സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കും. ഈ സിനിമയിലൂടെ സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നും അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെങ്ങനെയെന്നും പറയാനാണ് ആഗ്രഹിക്കുന്നത്.’ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ജാസ്മിന് പറഞ്ഞു.
രണ്ട് ഭാഷകളിലായിട്ടാകും ജാസ്മിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുക.
Jasmine Metivier