ജപ്പാനിൽ റിലീസിനൊരുങ്ങി ജയിലർ

തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രമാണ് രജനീകാന്തിന്റെ ജയിലർ. ഇപ്പോഴിതാ ചിത്രം ജപ്പാനിൽ റിലീസിനൊരുങ്ങുന്നുവെന്നാണ് വിവരം. ഫെബ്രുവരി 21നാണ് ജപ്പാനിൽ റിലീസ് ചെയ്യുന്നത്. കൂടുതൽ സ്‌ക്രീനുകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളിവുഡ് ചിത്രങ്ങളിൽ ജയിലർ 1ന് മികച്ച ഓപ്പണിങ് ആണ് ലഭിച്ചത്.

ഇതിനോടകം ആഗോളതലത്തിൽ 600 കോടിയാണ് ജയിലർ നേടിയിരിക്കുന്നത്. 185 കോടിയാണ് ഓവർസീസ് കളക്ഷൻ. 250 കോടിയായിരുന്നു ചിത്രത്തന്റെ ബജറ്റ്. നെൽസൺ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനി അവതരിപ്പിച്ചിരുന്നത്.

മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിൽ എത്തിയിരുന്നു. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിത്. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലനുണ്ട്.

സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു നിർമാണം. അതേസമയം, ജയിലറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. ഇതിനോടകം ചിത്രത്തിന്റെ അനൗൺസ്മന്റെ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സംവിധായകൻ നെൽസൺ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. രജനിക്കൊപ്പം സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധുമാണ് ജയിലർ 2 ന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്.

Vijayasree Vijayasree :