ജാപ്പനീസ് പോ ൺ താരം ഇസ്ലാം മതം സ്വീകരിച്ചു, ഇസ്ലാമിലെത്തിയപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി നടി

ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റേ ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, ഇത് വലിയ രീതിയിൽ വൈറലായി മാറി. പിന്നാലെ റേ ലില്ലിനെ പ്രശംസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും പലരും രം​ഗത്തെത്തിയിരുന്നു.

എന്റെ ജീവിതത്തിലെ ആദ്യത്തെ ഇഫ്താർ ആശംസകൾ! എന്ന് കുറിച്ചു കൊണ്ടാണ് റേ വിഡിയോ പങ്കുവെച്ചത്. ക്വലാലംപുരിലേക്കുള്ള ആദ്യ സന്ദർശനത്തിന് ശേഷമാണ് താൻ ഇസ്ലാം മതത്തിൽ ആകൃഷ്ടയാകുന്നതെന്നും തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായതെന്നും റേ ലിൽ ബ്ലാക്ക് പറഞ്ഞു.

ഈ വർഷം റംസാൻ വ്രതം അനുഷ്ഠിക്കുമെന്നും നടി പറഞ്ഞു. ഞാൻ വളരെ ആവേശത്തിലാണ്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്പത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെക്കാലമായി ഞാൻ സംശയിച്ചിരുന്നു. ഇസ്ലാമിലെത്തിയപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി എന്നാണ് നടി പറഞ്ഞത്.

അതേസമയം റേ മുൻപ് അഭിനയിച്ച വിഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡ‍ിയ പേജുകളിൽ നിന്നും മറ്റും നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വിഡിയോകൾ ഡിലീറ്റ് ചെയ്യാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ അത് താൻ ഇസ്ലാം മതം സ്വീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് അഭിനയിച്ചതാണെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി താൻ തന്റെ കരിയറിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും റേ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ 2.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് നടിയ്ക്കുള്ളത്.

Vijayasree Vijayasree :