നടി ശ്രീദേവിയെപ്പോലെ തന്നെ പ്രത്യക്ഷപ്പെട്ട് ജാൻവി;അമ്പരന്ന് ആരാധകർ !!

ശ്രീദേവിയെ ഓർമിപ്പിച്ച് മകൾ ജാൻവി കപൂർ. നില്‍പ്പിലും നോട്ടത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയും മക്കളും തമ്മില്‍ കാഴ്ചയില്‍ സാമ്യമുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല.

എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.സബ്യസാചിയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു. ചുവന്ന സില്‍ക്കിന്റെ വസ്ത്രമായിരുന്നു ജാന്‍വി ധരിച്ചിരുന്നത്.

ആറ് ലക്ഷത്തിനടുത്താണ് ജാന്‍വിയുടെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിച്ച ലൈക്കുകള്‍. കമന്റുകളില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത് അമ്മ ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ്.

‘ശ്രീദേവിയെ മുറിച്ചു വച്ചതു പോലെ’, ‘ആദ്യ കാഴ്ചയില്‍ ശരിക്കും ശ്രീദേവിയാണെന്നു കരുതി’, ‘ശ്രീദേവിയെ പോലെ തന്നെയുണ്ട്’ തുടങ്ങി നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്കു താഴെയുണ്ട്.

janvi kapur new photoshoot just like her mother

HariPriya PB :