ബോളിവുഡ് താരം ജാന്‍വി കപൂര്‍ അച്ഛനും അനിയത്തിക്കുമൊപ്പം വീട്ടില്‍ തന്നെയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.
വീട്ടിലെ ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അച്ഛന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജാന്‍വി ഇക്കാര്യം അറിയിച്ചത്. വീട്ടിലിരിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും മികച്ച പ്രതിവിധിയെന്നാണ് ജാന്‍വിയുടെ വാക്കുകള്‍.
23 വയസുള്ള ചരണ്‍ സാഹു എന്ന ജോലിക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ടെസ്റ്റുകള്‍ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് അയാളെ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി. വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അടുത്ത 14 ദിവസത്തേക്കു അടുത്ത സെല്‍ഫ് ക്വാറന്റൈനിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.