വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി വലിച്ചുകീറി സത്യങ്ങൾ പുറത്ത് കൊണ്ടുവരണം എന്നൊരു ഉദ്ദേശത്തോടുകൂടിയാണ് ജാനകിയുടെയും അഭിയുടെയും ഈ ശ്രമം.
പക്ഷെ ഇതിനിടയിൽ നകുലൻ കൂടി പരമ്പരയിലേയ്ക്ക് കടന്നു വരുന്നതോടുകൂടി കഥയിൽ പുതിയ ട്വിസ്റ്റ് സംഭവിക്കുകയാണ്. പക്ഷെ നകുലൻ എത്തിയിട്ടുണ്ട് എന്ന കാര്യം ജാനകി തിരിച്ചറിയുന്ന സംഭവങ്ങളാണ് ഇനിയുള്ള എപ്പിസോഡിൽ അരങ്ങേറുന്നത്.
മാത്രമല്ല ജാനകിയെ കണ്ടുപിടിക്കാനും ജാനകി ഒളിപ്പിക്കുന്ന രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച അപർണയെ ഞെട്ടിച്ച സംഭവമായിരുന്നു പിന്നീട് നടന്നത്.