ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും അഭിയ്‌ക്കും പൊന്നുവിനുമല്ലാതെ മറ്റാർക്കും രാധാമണിയെ കണ്ടെത്തിയ വിവരം അറിയില്ല.
എന്നാൽ അമലിനോട് അഭി സത്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അപർണയുമായി വഴക്കുണ്ടാകുമ്പോൾ ജയിക്കാൻ വേണ്ടി അമൽ സത്യങ്ങൾ വിളിച്ച പറയുമോ എന്നുള്ള പേടി കൊണ്ടുതന്നെയാണ് അഭി സത്യം പറയാത്തത്. പക്ഷെ ജാനകി അമ്മയെ കണ്ടുപിടിച്ചു എന്ന ടെൻഷനിലാണിപ്പോൾ അപർണ. എന്നാൽ ഇനി തമ്പിയുടെ അവസാനം തന്നെയാണ്.