ആള്‍ക്കാരെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുക, വേറൊരാളെ വേദനിപ്പിക്കുന്ന തമാശ തമാശയല്ല; ജഗദീഷ്

ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് ജഗദീഷ്. വ്യത്യസ്തമായി വേഷങ്ങളാണ് ഇപ്പോള്‍ നടനെ തേടിയെത്തുന്നു. റോഷാക്ക്, കാപ്പ തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണാണ്. പുരുഷപ്രേതമാണ് ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ പൊളിറ്റിക്കല്‍ കറക്ടനെക്കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ആള്‍ക്കാരെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുക, വേറൊരാളെ വേദനിപ്പിക്കുന്ന തമാശ തമാശയല്ല. എന്നെ കളിയാക്കാന്‍ തന്നെ ആവശ്യത്തിന് കാര്യങ്ങളുണ്ടല്ലോ എനിക്ക്, പിന്നെന്തിന് മറ്റൊരാളെ കളിയാക്കണം. ആ ചിന്ത എനിക്കുണ്ട്, എന്നും ജഗദീഷ് പറയുന്നു.

പണ്ടത്തെ പഴഞ്ചൊല്ലുകളില്‍ ജാതീയത വന്നിട്ടുണ്ട്. ഇന്നത് വേണ്ടെന്ന് തീരുമാനിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുക. ഏതെങ്കിലും വിഭാഗത്തെ വിഷമിപ്പിച്ചിട്ട് എന്ത് നേടാനാണെന്നും ജഗദീഷ് ചോദിച്ചു. സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന ഉണ്ടാവണം. അതിന് പ്രായത്തിന്റെ പേരില്‍ മാര്‍ജിന്‍ കൊടുക്കേണ്ട കാര്യമില്ല.

നമ്മള്‍ സ്വല്‍പ്പം സൂക്ഷിച്ചാല്‍ എന്താണ് കുഴപ്പം. മനുഷ്യത്വമുള്ളവന്‍ മോശമായ കാര്യങ്ങളോ വേദനിപ്പിക്കുന്ന കാര്യങ്ങളോ പറയില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ ചിലരില്‍ നിന്ന് വരുന്നതിനുള്ള കാരണവും ജഗദീഷ് ചൂണ്ടിക്കാട്ടി. ഞാനുള്‍പ്പടെ എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ചെകുത്താനുണ്ട്.

അത് നമ്മള്‍ മാറ്റിയെടുക്കണമെന്നും നടന്‍ അഭിപ്രായപ്പെട്ടു. ആവാസവ്യൂഹം എന്ന സിനിമയ്ക്ക് ശേഷം ക്രിഷാന്ദ് ഒരുക്കുന്ന സിനിമയാണ് പുരുഷ പ്രേതം. സിനിമ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക.

ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക. ആവാസവ്യൂഹത്തിന് ശേഷം വരുന്ന സിനിമയായതിനാല്‍ ഏറെ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് ഈ സിനിമയിലുണ്ട്.

Vijayasree Vijayasree :