താന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് സണ്ണി ലിയോൺ;ജേക്കബ് ഗ്രിഗറി!

ഒട്ടുമിക്ക ഭാഷകളിലും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പണ്ട് വളരെ പതുക്കെ മാത്രം പറഞ്ഞിരുന്ന ഈ പേര് ഇപ്പോൾ നമുക്ക് ഏത് ആളുകൾക്കിടയിലും ഉറക്കെ പറയാൻ സാധിക്കും. ഒരു പോൺ സ്റ്റാറിൽ നിന്നും സമൂഹത്തിൽ ഏവരും ബഹുമാനിക്കുന്ന ഒരു സ്ത്രീയിലേക്കുള്ള സണ്ണി ലിയോണിന്റെ ആ മാറ്റമുണ്ടല്ലോ പ്രശംസ അർഹിക്കുന്നു.സണ്ണി ലിയോണിനെക്കുറിച്ച് അടുത്തിടെ ജേക്കബ് ഗ്രിഗറി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

താന്‍ കണ്ട നല്ല മനുഷ്യരില്‍ ഒരാളും മികച്ച വ്യക്തിത്വത്തിനുടമയുമാണ് സണ്ണി എന്നാണ് ജേക്കബ് ഗ്രിഗറി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ കമെന്റുകൾ ഇട്ടിരുന്നു.അടുത്തിടെ മധുരരാജ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലേക്ക് എത്തിയിരുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ മധുരരാജ തിയ്യേറ്ററുകളില്‍ ഒന്നടങ്കം തരംഗം സ്യഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ വിഷുക്കാലത്ത് റിലീസ് ചെയ്ത സിനിമയില്‍ ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് നടി എത്തിയിരുന്നത്. മോഹമുന്തിരി എന്ന പാട്ടിനൊപ്പമുളള സണ്ണിയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മധുരരാജയ്ക്ക് പിന്നാലെ രംഗീല എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചിരുന്നത്.

jacob gregory talks about sunny leone

Sruthi S :