സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്ത് ജാക്കി ഷൊറോഫ്; കറിയ്ക്ക് രുചി കൂട്ടാനാണോ ഈച്ചയെന്ന് കമന്റുകള്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാക്കി ഷെറോഫ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പാചക വീഡിയോയാണ് വൈറലായി മാറുന്നത്.

അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്യുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. വീഡിയോയില്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു കാര്യം കൂടിയുണ്ട്.

വീഡിയോയില്‍ കാണിച്ചിരിക്കുന്ന വിഭവങ്ങളുടെ കൂട്ടത്തില്‍ ധാല്‍ കറിയുമുണ്ട്. ഈ കറിയില്‍ ഒരു ഈച്ച ചത്തുകിടക്കുന്നത് കാണാം. വീഡിയോ കണ്ട പലരും ഇക്കാര്യം ശ്രദ്ധിക്കുകയും കമന്റിലൂടെ ചോദിക്കുകയും ചെയ്തു.

രുചിയേറിയ വിഭവങ്ങളില്‍ ഒന്നില്‍ ഈച്ച ചത്ത് കിടക്കുന്ന കാര്യമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കറിയ്ക്ക് രുചി കൂട്ടാനാണോ ഈച്ചയെന്നാണ് ഒരാള്‍ ചോദിച്ചത്. ഇത് താരത്തെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പല കമന്റുകളും വന്നത്. ‘ബ്രോ, ഞാന്‍ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്’ ഇത്തരം കമന്റുകള്‍ക്ക് നടന്‍ തന്നെ മറുപടിയും നല്‍കി.

Vijayasree Vijayasree :