അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിൻറെ ഇത്തിക്കര പക്കി !! സംവിധാനം മലയാളത്തിന്റെ മാസ്സ് സംവിധായകൻ തന്നെ … സൂചന നൽകി Facebook പോസ്റ്റുകൾ

ഇത്തിക്കരയാറിന്റെ രാജാവ് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാകാം.

അയാളുടെ കുട്ടിക്കാലത്തെ കുറിച്ചോ, അയാൾ കള്ളനായതിനെ കുറിച്ചോ യാതൊന്നും പറയുന്നില്ല പക്ഷേ അയാളുടെ ഓരോ നോട്ടത്തിലും ഓരോ ചലനത്തിലും അയാൾ താണ്ടിയ ജീവിതത്തിന്റെ ആഴം നിഴലിക്കുന്നുണ്ട്. വവ്വാക്കാവിലെ മ്ലാവിറച്ചിയുടെ രുചിയറിയാൻ കൊതിക്കുന്ന, മെരുങ്ങാത്ത കാട്ടുമൃഗത്തെ ഓർമ്മിപ്പിക്കുന്ന, അയാളുടെ ഭാവങ്ങളിൽ പോലും പിന്നിട്ട കാലത്തിന്റെ വേവ് അനുഭവിച്ചറിയാം. ഒടുവിൽ തിരിച്ചു പോകുന്ന അയാളുടെ കണ്ണുകളിൽ നോക്കി നിൽക്കുന്ന നിമിഷത്തിലെപ്പോഴോ നിവിൻ പോളിയെന്ന നടനിൽ കൊച്ചുണ്ണി ആവേശിക്കുന്നുണ്ട് പിന്നീടത് നിലനിർത്താനായില്ലെങ്കിലും . ആ പോക്ക് സിനിമയിൽ സൃഷ്ടിച്ച ശൂന്യത മറികടക്കാൻ ക്ളൈമാക്സിലൂടെ നടത്തുന്ന ശ്രമം പൂർണ്ണത കൈവരിക്കാത്തതിന്റെ കാരണവും അയാളുടെ മടങ്ങിവരവിനായി കാത്തിരിക്കുന്ന പ്രേക്ഷക പ്രതീക്ഷ തന്നെയാണ്. ഒരു സ്പിൻ ഓഫിനുള്ള സാധ്യത നിലനിർത്തി ഇത്തിക്കരയാറിന്റെ രാജാവ് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാകാം.
Baiju R Thrikkovil

ബുദ്ധിപൂർവമായി കൈകാര്യം ചെയ്ത റോഷനെ നമുക്ക് ‘ഹാഫ് മാൻ ഹാഫ് ലയൺ’ എന്നു വിളിക്കാം.

❤️റോഷൻ ആൻഡ്രൂസ് ❤️ബോബി സഞ്ജയ്‌ 💓ഗോപി സുന്ദർ 💓ബിനോദ് പ്രധാൻ 💓നീരവ് ഷാ 💓നിവിൻ പോളി
എന്തെങ്കിലും മിസ്സ്‌ മാച്ച് തോന്നുന്നുണ്ടോ…
ഒരു എപിക് പീരിയഡ് ഫിലിം ഒരുക്കിയപ്പോൾ മേക്കിങ്ങിൽ റോഷനും ബാക്ക് ഗ്രൗണ്ട് സ്‌കോറിൽ ഗോപി സുന്ദറും ദൃശ്യങ്ങളിൽ ബിനോദ് പ്രധാനും നീരവ് ഷായും പരമാവധി നീതി പുലർത്തിയപ്പോൾ സംഭാഷണങ്ങളിൽ ബോബി സഞ്ജയ്‌ കല്ലു കടിയുണ്ടാക്കി.സെക്കന്റ്‌ ഹാഫിൽ നിവിൻ പോളി തന്റെ കഴിവിന്റെ പരമാവധി കായംകുളം കൊച്ചുണ്ണി ആയി ആടി തകർത്തപ്പോൾ ഫസ്റ്റ് ഹാഫിൽ പല മാനറിസങ്ങളിലും വിനോദിനെയും ഉമേഷിനെയും ഗിരിയെയും ഒക്കെ കാണാമായിരുന്നു..എന്തായാലും സാത്താൻ സേവ്യറിൽ നിന്നും പൂമ്പാറ്റ ഗിരീഷിൽ നിന്നും വ്യത്യസ്തമായി കേശവനായി സ്ക്രീൻ പ്രെസെൻസ് കാണിച്ച,മുൻകാല കഥാപാത്രങ്ങളെ സ്വാധീനിക്കാതെ അഭിനയിച്ച സണ്ണി വെയ്ൻ അഭിനന്ദനം അർഹിക്കുന്നു. തന്റെ കയ്യിൽ നിന്നും തെന്നിമാറാവുന്ന ഒരു സിനിമയെ ഇത്തിക്കര പക്കിയായി ലാലേട്ടനെ കൊണ്ടു വന്നു മാസ്സ് കാണിച്ചു പ്രേക്ഷകരെ കയ്യിലെടുത്ത, ബുദ്ധിപൂർവമായി കൈകാര്യം ചെയ്ത റോഷനെ നമുക്ക് ‘ഹാഫ് മാൻ ഹാഫ് ലയൺ’ എന്നു വിളിക്കാം.

Shuaib Thavalengal

ഒരുനൂറു വട്ടം കണ്ടാലും മതി വരാത്ത ഇത്തിരിപക്കി നിറഞ്ഞാടിയ രംഗങ്ങളും….. അതാണ് ” കായംകുളം കൊച്ചുണ്ണി “

ഇന്നലെ ” ഇത്തിക്കരപക്കി ” എന്ന സൂപ്പർഹിറ്റ് ഫിലിമും “കായംകുളം കൊച്ചുണ്ണി ” എന്ന ശരാശരിക്കു താഴെ നിൽക്കുന്ന ഫിലിമും കണ്ടിറങ്ങിയ അവസ്ഥ ആയിരുന്നു…
നായകനെക്കാൾ മികച്ചു നിൽക്കുന്ന കഥാപാത്രങ്ങൾ ആദ്യമായൊന്നുമല്ല മലയാളസിനിമയിൽ.. നായകനെക്കാൾ അടിപൊളി പെർഫോമൻസ് കാഴ്ച്ച വെക്കുന്ന സിനിമകളും നമുക്ക് അപരിചിതമല്ല…. എന്നാൽ “മോഹൻലാൽ ” എന്ന നടനെ അങ്ങനെ ഒരു റോളിലേക്ക് കാസ്റ്റ് ചെയ്തതാണ് ഈ സിനിമയുടെ വിജയം…
ഈ സിനിമ കണ്ടിറങ്ങിയതിനു ശേഷം മനസ്സിൽ ചേക്കേറിയത് ഇത്തിക്കര പക്കി ആയിരുന്നു… കായംകുളം കൊച്ചുണ്ണി തിയറ്ററിൽ തന്നെ നിന്നു.
പ്രണയം പറയുന്ന രംഗംങ്ങളിൽ ഒക്കെ കൊച്ചുണ്ണിയെ അല്ല ” തട്ടത്തിൻ മറയത്തിലെ വിനോദിനെ ” ആണ് ഞാൻ കണ്ടത്…

ഒരു വട്ടം കാണേണ്ട പടം
ഒരുനൂറു വട്ടം കണ്ടാലും മതി വരാത്ത ഇത്തിരിപക്കി നിറഞ്ഞാടിയ രംഗങ്ങളും….. അതാണ് ” കായംകുളം കൊച്ചുണ്ണി ”

കറക്റ്റ് ടൈമിംഗിൽ എജ്ജാതി എൻട്രി !
എജ്ജാതി ബി.ജി. എം. !
എജ്ജാതി കണ്ണുകൾ( അതോ ഒരു കണ്ണോ?) !
പൊളിച്ച ഇന്റർവെൽ !
ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകിയിരിക്കുന്നത് , പ്രേക്ഷകർ ഇതുവരെ കാണാത്ത അദ്ദേഹത്തിന്റെ ഒരു മാനറിസമാണ് അല്ലെങ്കിൽ, “ലാലറിസം” ആണ്.
പുലിക്കാട്ടിൽ ചാർളി പറയുന്നപോലെ, ” An extraordinary Mohanlal”.
സിനിമയിൽ തനിക്കനുവദിച്ചു സമയം സ്ക്രീൻ പ്രെസൻസ് കൊണ്ട് വരെയേതോ തലത്തിലെത്തിച്ചു പുള്ളി.
പണ്ടും അതാണല്ലോ ശീലം.

ചുരുക്കിപറഞ്ഞാൽ, ഇത്തിക്കര പക്കിയെ കാണുന്ന കൂട്ടത്തിൽ ലേശം കൊച്ചുണ്ണിയെ കൂടി കണ്ടേക്കാം എന്നോർത്ത് പോയ ഞാൻ , നിവിൻ പോളി ഈ സിനിമയ്ക്ക് വേണ്ടി എടുത്ത എഫർട്ട് കണ്ടിട്ട് കയ്യടിച്ചുപോയി ; പ്രത്യേകിച്ചു, സംഘട്ടനരംഗങ്ങളിൽ.
“ആക്ഷൻ ഹീറോ ബിജുവിൽ” ദേഷ്യപ്പെടുമ്പോളുള്ള നിവിന്റെ വോയ്സ് മോഡുലേഷൻ പലപ്പോഴും കല്ലുകടിയായിട്ട് തോന്നിയെങ്കിലും ,കൊച്ചുണ്ണിയിൽ അതിനൊരു മിതത്വം വന്നിട്ടുണ്ട്. ആ കുറവ് പരിഹരിച്ചുവെന്ന് ഏറെക്കുറെ പറയാം. തന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി, തിരുത്താൻ ശ്രമിച്ചു മുന്നോട്ട് നീങ്ങുന്ന മികച്ച യുവതാരം.
ആക്ഷൻ സീനുകളിൽ നിവിൻ പ്രതീക്ഷയ്ക്കപ്പുറം ഉയർന്നു. എടുത്തുപറയേണ്ടത് ക്ലൈമാക്സ് സീനുകളിലെ പെർഫോമൻസ് ആണ്.

എരീസ്പ്ലെക്സിൽ പടം കണ്ടിറങ്ങിയ എന്നോട് സെക്യൂരിറ്റി ചോദിച്ചു, “ഡേയ് പടം എങ്ങനെയുണ്ട്? “.
ഉത്തരം പറഞ്ഞില്ല, പകരം അപ്പോഴും എഴുന്നേറ്റ് നിൽക്കുന്ന കയ്യിലെ രോമങ്ങൾ കാണിച്ചുകൊടുത്തു.
പുള്ളി ഒരു ചിരിയങ്ങ് പാസാക്കി.

തൊണ്ണൂറുകൾക്ക് ശേഷം ആദ്യമായി ബാബു ആന്റണിയ്‌ക്ക് വേണ്ടി രോമാഞ്ചത്തോടെ കയ്യടിച്ചു.
പ്രത്യേകിച്ചു ക്ലൈമാക്സ് സീനുകളിൽ.
എന്താ ഡയലോഗ് ഡെലിവറി !
എന്താ ആക്ഷൻ !

റോഷൻ ആൻഡ്രൂസിന്റെ ഈ വിജയം കാണാൻ അദ്ദേഹത്തിന്റെ അമ്മയില്ലല്ലോ എന്ന ദുഃഖം മാത്രം.

രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട്.
തിരിച്ചുകിട്ടലിന്റെയും , സ്വസ്ഥ നശിക്കുന്നതിന്റെയും.
ഒടിയൻ ട്രയിലർ കാണിച്ചപ്പോഴുള്ള ആവേശം ഊഹിക്കാവുന്നതേയുള്ളൂ . പേപ്പർ വാരി സ്ക്രീനിൽ എറിയുന്നതുപോലുള്ള പരിപാടികൾ കണ്ട കാലം മറന്നു.
കാലമേ നന്ദി. തിരികെ കൊണ്ടുവന്നതിന് പഴയ ഓർമ്മകൾ..

ഇപ്പോഴത്തെ “ഫ്രീക്ക് പിള്ളേരുടെ ” പുതിയതരം ട്രെൻഡാണെന്ന് തോന്നുന്നു മർമ്മപ്രധാനമായ രംഗങ്ങൾ വീഡിയോ എടുത്ത് ഉടനെ വാട്സാപ്പ് , ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കുന്നത്. ആദ്യ ദിനം പടം കണ്ടു എന്നുള്ളത് ഒരു അംഗീകാരമായി കാണുന്ന ഒരു സമയമുണ്ടായിരുന്നു , ബുക്ക് മൈ ഷോ ഒക്കെ വരുന്നതിന് മുന്നേ.
ഇതിപ്പോൾ നായകന്റെ ഇൻട്രോ റെക്കോഡിങ്, സ്റ്റൻഡ്‌ റെക്കോഡിങ്, ക്ലൈമാക്സ് റെക്കോഡിങ്, പടത്തിന്റെ പേരെഴുതി കാണിക്കുന്നത് റെക്കോഡിങ്, സർവത്ര റെക്കോർഡിംഗ് ! അതും ഇരുട്ടുമുറിയിൽ ഫ്ലാഷ് അടിച്ചു ഫോട്ടോ എടുക്കുന്നത് എന്തൊരു ബോറൻ പരിപാടിയാണ് ! അങ്ങനെ ഒരു 10 പേർ തീയേറ്ററിൽ ഇരുന്ന് ഫ്ളാഷ്ലൈറ്റ് ഓൺ ആക്കുമ്പോലുള്ള അവസ്ഥ ഒന്നോർത്ത് നോക്കൂ !
എന്നിട്ട്, അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡും ചെയ്യും !
പടം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ചേട്ടൻ എന്നോട് ചോദിച്ചു, ” മോഹൻലാലിന്റെ ഇൻട്രോ കൊള്ളാം അല്ലേ?”, എന്ന് .
എവിടെ കണ്ടുവെന്ന് ചോദിച്ചപ്പോൾ ഉത്തരവും തന്നു ,”വാട്‌സ്ആപ്പിൽ വന്നല്ലോ “.
ഇത് ഇപ്പോൾ വായിക്കുന്ന പലരും പടം കണ്ടില്ലെങ്കിലും, ഇതിനോടകം മേല്പറഞ്ഞ സീനുകൾ കണ്ടുകാണണം. അത്രയ്ക്കുണ്ട് സോഷ്യൽ മീഡിയ റീച്ച് നമ്മൾക്കിടയിൽ.

ചുരുക്കിപറഞ്ഞാൽ ദുബായിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയിട്ട് വീട്ടിൽ കയറി ബാഗും വെച്ചു നേരെ കൊച്ചുണ്ണി കാണാൻ പോയത് വെറുതേയായില്ല !

Murali Krishnan

പൊതുവെ ഇഷ്ടപ്പെടാത്ത പടങ്ങൾക്ക് എഴുതാൻ തോന്നാറില്ല എന്നാൽ ഇഷ്ടക്കേടിലും ഒരു ഇഷ്ടം ഈ പടത്തിനോട് തോന്നിയിട്ടുണ്ടെൽ അത് ദേ ഈ മുതൽ ഉള്ളതുകൊണ്ടാണ്…
കൊച്ചുണ്ണി എന്നത് നിവിനു തുമ്പി പാറക്കല്ലെടുക്കൽ പ്രക്രിയ പോലെ ആയിരുന്നെങ്കിൽ ഇത്തിക്കരപ്പക്കി എല്ലാ അർത്ഥത്തിലും പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്ത് പടം മൊത്തം കൊണ്ടുപോയി… 😎😍

മൊത്തത്തിൽ ഉറങ്ങിക്കിടന്ന ഒരുകൂട്ടം ആളുകളെ ഒറ്റയടിക്കു എൻജെറ്റിക് ആക്കുന്ന എൻട്രി ഇത് വരെ കാണാത്ത ലാൽ മാനറിസംസ്, സൗണ്ട് മോഡുലേഷൻ, ഡയലോഗ് ഡെലിവറി..
എന്തിന്റെയൊക്കെയോ ട്രൈലെർ പോലെ തോന്നി ഈ പക്കിയുടെ വരവ്… 😍😍😎😎 ഇതല്ല ഇതിനപ്പുറം വന്നാലും അത്ഭുതമില്ല 😘😘

അതെ അത് എക്സ്പീരിയൻസ് തന്നെയാണ്… സമ്മതിക്കുന്നു… ഒരു കംപാരിസണ് എന്നൊന്നില്ല.. പക്ഷെ ഒരു നടൻ ഒരു കഥാപാത്രം ആകാൻ എടുക്കേണ്ടുന്ന ചില പ്രീപറേഷനുകൾ ഉണ്ട്… പ്രത്യേകിച്ചും ചരിത്രകഥാപാത്രം ആകുമ്പോൾ… നിവിനു ഇപ്പോഴും അത് ബാലികേറാമല ആണ് എന്ന് വിളിച്ചോതുന്ന അഭിനയം.
കൂടെ അഭിനയിച്ച ഒട്ടുമിക്കവരും കഥാപാത്രം ആകാൻ ശ്രമിക്കുന്നതെങ്കിലും കണ്ടെങ്കിലും ഇദ്ദേഹം ചിലയിടങ്ങളിൽ അഭിനയിക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നത് പോലെ തോന്നി… അത് ഇദ്ദേഹത്തിന്റെ മാത്രം തെറ്റായി തോന്നുന്നില്ല മറിച്ചു സംവിധായകൻ/തിരക്കഥാകൃത് ഉൾപ്പടെ ഉള്ളവരുടെ കുറ്റമാണ്… :/

ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തിന്റെ നാലിലൊന്ന് ഡീറ്റെയിലിങ് കൊച്ചുണ്ണി എന്ന കഥാപാത്രത്തിനു നൽകിയിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് കഥാപാത്രആസ്വാദനം എങ്കിലും നടന്നേനെ…

ഒരിക്കലും ഇത് പറഞ്ഞു കളിയാക്കാനുള്ള / അധിക്ഷേപിക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല എന്നിരുന്നാലും 150 രൂപ മുടക്കിയ ഒരു സാധാരണപ്രേക്ഷകൻ എന്ന നിലയിൽ പടം കണ്ട് പറയണം എന്ന് തോന്നി… അത്രമാത്രം..

ലാസ്റ്റ് : ഡിയർ നിവിൻ താങ്കളുടെ ഒട്ടുമിക്ക പടങ്ങളും കണ്ടിട്ടുണ്ട്.. ഒന്നിൽ പോലും ഒരു ഏച്ചുകെട്ടൽ തോന്നിയിട്ടില്ല… പക്ഷെ ഇത് അത്രക്കും വല്ലായ്മ തോന്നിയിട്ടാണ് ഇങ്ങനെ ഒരെണ്ണം എഴുതിയത്.
ഒരുപാട് പേർ സ്വപ്നം കാണുന്ന ആ സ്ഥാനത്ത് നിൽക്കുമ്പോൾ ഓരോന്നിനും അതിനനുസരിച്ചുള്ള തയാറെടുപ്പുകൾ ചെയ്‌താൽ ഒരുപാട് നന്നാവും…

Hari Krishnan

metromatinee Tweet Desk :