മോഹന്‍ലാലിനെ വച്ച് ഹരിഹരന്‍ ഒരിക്കലും രണ്ടാമൂഴം ചെയ്യില്ല !! കാരണം, അന്ന് ലാൽ പറഞ്ഞ വാക്കുകൾ ഹരിഹരനെ വേദനിപ്പിച്ചതോ ?!

മോഹന്‍ലാലിനെ വച്ച് ഹരിഹരന്‍ ഒരിക്കലും രണ്ടാമൂഴം ചെയ്യില്ല !! കാരണം, അന്ന് ലാൽ പറഞ്ഞ വാക്കുകൾ ഹരിഹരനെ വേദനിപ്പിച്ചതോ ?!

രണ്ടാമൂഴം ഇനിയാര് സംവിധാനം ചെയ്യും ?! മലയാള സിനിമ പ്രേക്ഷകരുടെയെലാം മനസ്സിലുള്ള ചോദ്യമാണത്. വി.എ ശ്രീകുമാര്‍ മേനോന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയിക്കഴിഞ്ഞു. ഇനി എം.ടി അദ്ദേഹത്തിന് തിരക്കഥ നല്‍കില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ തുടരുന്നു. തിരക്കഥ തിരികെ വേണമെന്നാണ് എം.ടിയുടെ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഹരിഹരന് രണ്ടാമൂഴം നല്‍കാന്‍ എം.ടിക്ക് താല്‍പ്പര്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബജറ്റ് പ്രശ്‌നം കാരണമാണ് ഹരിഹരന്‍ ഒഴിഞ്ഞതത്രേ. എന്നാല്‍ പ്രൊജക്ട് വീണ്ടും ഹരിഹരനിലേക്കെത്തിയാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

രണ്ടാമൂഴം എടുക്കാന്‍ ഒരുപക്ഷേ ഹരിഹരന്‍ സമ്മതിച്ചേക്കും. എന്നാല്‍ അതില്‍ ഭീമസേനനാകാന്‍ മോഹന്‍ലാലിനെ ഹരിഹരന്‍ വിളിക്കാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. കാരണം, ഇരുവരും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്നതുതന്നെ.

മോഹന്‍ലാലും താനും തമ്മില്‍ അത്ര സുഖത്തിലല്ല എന്ന് ഹരിഹരന്‍ തന്നെ അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമൃതം ഗമയയ്ക്ക് ശേഷം ഒരു പടത്തിനായി ഹരിഹരന്‍ മോഹന്‍ലാലിനെ വിളിച്ചെന്നും എന്നാല്‍ പടത്തിന്‍റെ ബജറ്റിനേക്കാള്‍ കൂടുതലായിരുന്നു മോഹന്‍ലാലിന്‍റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലം അല്‍പ്പം പോലും കുറയ്ക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതുമില്ലത്രേ.

പ്രതിഫലക്കാര്യത്തില്‍ മാറ്റം വരുത്താത്തത് പ്രശ്‌നമായില്ലെങ്കിൽ പോലും “ഇത്തരം ടീമുകളുമായി സിനിമയ്ക്കില്ല, സുഹൃത്തുക്കളായി തുടരാം” എന്ന് നിര്‍മ്മാതാവിനോട് മോഹന്‍ലാല്‍ പറഞ്ഞത് ഹരിഹരനെ വേദനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Issues between Mohanlal and Director Hariharan

Abhishek G S :